01 March Monday

ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസ് മുന്‍ ഉദ്യോഗസ്ഥന്‍ എസ് വി മേനോന്‍ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jan 10, 2021

തിരുവന്തപുരം> ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായിരുന്ന എസ് വി മേനോന്‍ തിരുവനന്തപുരത്ത് നിര്യാതനായി. 76 വയസായിരുന്നു. ഹൃദയാഘത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു അന്ത്യം.

 ഫിലിംസ് ഡിവിഷനില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം  പി ഐ ബി, നാഷണല്‍ ഫിലിം ആര്‍കൈവ്‌സ് , ഡി എ വി പി, ഫീല്‍ഡ് പബ്ലിസിറ്റി തുടങ്ങി കേന്ദ്ര വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ന്യൂ ഡല്‍ഹിയിലും , മേഖലാ തലത്തിലുമുള്ള വിവിധ മാധ്യമ യൂണിറ്റുകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഫീല്‍ഡ് പബ്ലിസിറ്റി കേരളാ -ലക്ഷദ്വീപ്  മേധാവിയായിട്ടാണ് വിരമിച്ചത്.

 കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് ഉപദേശക സമിതി അംഗമായിരിന്നിട്ടുണ്ട്.ജോണ്‍ അബ്രഹാമിന്റെ  'അഗ്രഹാരത്തിലെ കഴുത ' എന്ന ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടര്‍ ആയിരുന്നു. സംസ്‌കാരം തിരുവനന്തപുരത്തെ ശാന്തികവാടത്തില്‍  ഉച്ചയ്ക്ക് 2 മണിയ്ക്ക്. ഭാര്യ : മീര മേനോന്‍

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top