27 September Monday

നിയമസഭാ പ്രതിഷേധക്കേസ്‌ : 
വിധി പറയാൻ മാറ്റി

വെബ് ഡെസ്‌ക്‌Updated: Friday Jul 16, 2021


ന്യൂഡൽഹി
2015ൽ നിയമസഭയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ടകേസ്‌ പിൻവലിക്കണമെന്ന്‌ സംസ്ഥാനസർക്കാർ സമർപ്പിച്ച ഹർജി ജസ്‌റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്‌, എം ആർ ഷാ എന്നിവർ അംഗങ്ങളായ സുപ്രീംകോടതി ബെഞ്ച്‌ വിധി പറയാൻ മാറ്റി. സംസ്ഥാനസർക്കാർ ഉൾപ്പെടെയുള്ള കക്ഷികളുടെ വാദങ്ങൾ പൂർത്തിയായി. സഭയ്‌ക്കുള്ളിൽ അംഗങ്ങൾക്ക്‌ പ്രസ്‌താവന നടത്താൻ അവകാശമുള്ളതുപോലെ പ്രതിഷേധിക്കാനും അവകാശമുണ്ടെന്നും അത്‌ പ്രിവിലേജിന്റെ പരിധിയിൽപ്പെടുമെന്നും സംസ്ഥാനസർക്കാരിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രഞ്‌ജിത്‌കുമാർ വാദിച്ചു. അന്നത്തെ സർക്കാരിനെതിരെ ഉയർന്ന അഴിമതി ആരോപണങ്ങൾക്കെതിരെയായിരുന്നു പ്രതിഷേധം. പ്രതിപക്ഷ എംഎൽഎമാർ പ്രതിഷേധിച്ചപ്പോൾ ട്രഷറി ബെഞ്ചിൽനിന്ന്‌ അവർക്കെതിരെയും ആക്രമണമുണ്ടായി. പല വനിതാ എംഎൽഎമാർക്കും പരിക്കേറ്റു. അന്നത്തെ പ്രതിഷേധം അവിടെ  അവസാനിച്ചു. അതിന്റെ പേരിൽ നടപടികൾ നീട്ടിക്കൊണ്ടുപോകുന്നതിൽ അർഥമില്ലെന്നും രഞ്‌ജിത്‌കുമാർ പറഞ്ഞു.

കേരള ഹൈക്കോടതി വിധി പുറപ്പെടുവിക്കാൻ ആശ്രയിച്ച സുപ്രീംകോടതി ഉത്തരവുകൾ വിശദമായി പരിശോധിക്കണമെന്ന്‌ എംഎൽഎമാരായിരുന്ന ഇ പി ജയരാജൻ, വി ശിവൻകുട്ടി, സി കെ സദാശിവൻ, കെ ടി ജലീൽ, കെ കുഞ്ഞഹമ്മദ്‌, കെ അജിത്‌ തുടങ്ങിയവർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയ്‌ദീപ്‌ഗുപ്‌തയും അഡ്വ. പി എസ്‌ സുധീറും വാദിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top