21 October Wednesday

ഒമ്പതാം ക്ലാസ്‌ വിദ്യാർഥിനി ആത്‌മഹത്യ ചെയ്‌ത നിലയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020


മലപ്പുറം> ഒമ്പതാം ക്ലാസ്‌ വിദ്യാർഥിനിയെ ആത്‌മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. വളാഞ്ചേരി മാങ്കേരി ദളിത്‌ കോളനിയിലെ ബാലകൃഷ്‌ണന്റെ മകൾ ദേവിക(14)യാണ്‌ മരിച്ചത്‌. ഇന്നലെ വൈകിട്ട്‌ നാലുമുതൽ കുട്ടിയെ കാണാതായിരുന്നു. തുടർന്ന്‌ അടുത്തുള്ള ആളൊഴിഞ്ഞ വീടിന്റെ മുന്നിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു.  

വീട്ടിൽ ടി വി കേടായതിനാൽ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കഴിയാത്തതിലും സ്‌മാർട്ട്‌ ഫോൺ ഇല്ലാത്തതിലും ദേവികക്ക്‌ വലിയ വിഷമമായിരുന്നുവെന്ന്  മാതാപിതാക്കൾ പറയുന്നു. പ്രാഥമികാന്വേഷണത്തിൽ മരണത്തിൽ ദുരൂഹതയില്ലെന്ന്‌ പൊലീസ്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top