25 May Monday

അമിത മദ്യാസക്തി: യുവാവ് ആത്മഹത്യ ചെയ്തു

വെബ് ഡെസ്‌ക്‌Updated: Saturday Mar 28, 2020

അഞ്ചരക്കണ്ടി> അമിത മദ്യാസക്തിയുള്ള യുവാവ് തൂങ്ങി മരിച്ച നിലയില്‍. അഞ്ചരക്കണ്ടി പഞ്ചായത്ത് സ്റ്റേഡിയത്തിന് സമീപം കണ്ണാടി വെളിച്ചത്തെ തട്ടാന്റെ വളപ്പില്‍ കെ സി വിജില്‍ (28) ആണ് തൂങ്ങി മരിച്ചത്. ഇയാള്‍ മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി മുതല്‍ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി പറയപ്പെടുന്നു.

 ശനിയാഴ്ച രാവിലെ പത്ത് മണിയോടെ വീടിനകത്ത് കിടപ്പ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.പെയിന്റിങ്ങ് തൊഴിലാളിയാണ്. അച്ചന്‍ രാജന്‍. അമ്മ: വിലാസിനി സഹോദരങ്ങള്‍ വിപിന്‍, ഷിജില്‍. ചക്കരക്കല്‍ പോലിസ് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടക്കും.

 


പ്രധാന വാർത്തകൾ
 Top