18 October Friday

കണ്ണൂർ സർവകലാശാല കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പ്‌ ഇന്ന്‌; 27 കോളേജുകളിൽ എസ്‌എഫ്‌ഐക്ക്‌ എതിരില്ല

വെബ് ഡെസ്‌ക്‌Updated: Tuesday Sep 3, 2019

കണ്ണൂർ > കണ്ണൂർ സർവകലാശാലയിലെ കോളേജ്‌ യൂണിയനുകളിലേക്കുള്ള തെരഞ്ഞെടുപ്പ്‌ വ്യാഴാഴ്‌ച. 70 കോളേജുകളിലാണ്‌ തെരഞ്ഞെടുപ്പ്‌. 27 കോളേജുകളിൽ എസ്‌എഫ്‌ഐ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 36 യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർ സ്ഥാനത്തേക്കും എസ്‌എഫ്‌ഐക്ക്‌ എതിരില്ല. കണ്ണൂർ ജില്ലയിൽ 20ലും  കാസർകോട്‌ ആറിടത്തും വയനാട്‌ ഒരു കോളേജിലുമാണ്‌ യൂണിയൻ എസ്‌എഫ്‌ഐ എതിരില്ലാതെ നേടിയത്‌. 

 സർവകലാശാല ക്യാമ്പസുകളായ പാലയാട്, മാങ്ങാട്ടുപറമ്പ്, പയ്യന്നൂർ സ്വാമി ആനന്ദതീർഥ, നീലേശ്വരം പി കെ രാജൻ മെമ്മോറിയൽ, മാനന്തവാടി എന്നിവിടങ്ങളിലും മട്ടന്നൂർ പഴശ്ശിരാജ എൻഎസ്എസ്, മാത്തിൽ ഗുരുദേവ്, കുറ്റൂർ ആദിത്യകിരൺ, പിലാത്തറ കോ–- ഓപ്പറേറ്റീവ്, നെരുവമ്പ്രം, പട്ടുവം, ഇരിട്ടി ഇ എം എസ്, പുറക്കളം, പിണറായി, പള്ളിപ്പാറ, മടിക്കൈ ഐഎച്ച്ആർഡി കോളേജുകൾ, സ്‌റ്റെംസ്‌ മോറാഴ, കാഞ്ഞിരങ്ങാട് ആർട്സ് ആൻഡ്‌ സയൻസ്, തിമിരി ഔവർ,  കൂത്തുപറമ്പ് എംഇഎസ്,  കല്യാശേരി ആംസ്റ്റക്ക്, കരിവെള്ളൂർ നെസ്റ്റ്, എഡബ്ല്യുഎച്ച് പയ്യന്നൂർ, ചൊക്ലി ഗവ. കോളേജ്,  നീലേശ്വരം സനാതന ആർട്സ് ആൻഡ് സയൻസ്,  കാലിച്ചാനടുക്കം എസ്എൻഡിപി, എളേരിത്തട്ട്‌ ഗവ. കോളേജ്‌ എന്നിവിടങ്ങളിലെ യൂണിയനുകളാണ്‌ എസ്‌എഫ്‌ഐ എതിരില്ലാതെ വിജയിച്ചത്‌.

 സർവകലാശാലക്ക്‌ കീഴിലുള്ള കാസർകോട്‌  ജില്ലയിലെ 22 കോളേജുകളിലാണ്‌ വ്യാഴാഴ്‌ച യൂണിയൻ തെരഞ്ഞെടുപ്പ്‌. ആറിടങ്ങളിൽ എസ്‌എഫ്‌ഐ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഗവ. കോളേജ് എളേരിത്തട്ട്‌, പാലാത്തടം ക്യാമ്പസ്, ഐഎച്ച്ആർഡി മടിക്കൈ, ഐഎച്ച്ആർഡി പള്ളിപ്പാറ, എസ്എൻഡിപി അടുക്കം, സനാതന നീലേശ്വരം എന്നിവിടങ്ങളിലാണ്‌ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്‌. എംഎസ്‌എഫ്‌, കെഎസ്‌യു, എബിവിപി സഖ്യം പല ക്യാമ്പസിലും ധാരണയിലാണ്‌ മത്സരിക്കുന്നത്‌. മുന്നാട്‌ പീപ്പിൾസ്‌, പനത്തടി സെന്റ്‌ മേരീസ്‌, രാജപുരം സെന്റ്‌ പയസ്‌ എന്നീ  കോളേജുകളിൽ  ഇവർ ധാരണയിലാണ്‌. കാസർകോട്‌ ഗവ. കോളേജിൽ എംഎസ്‌എഫ്‌, കെഎസ്‌യു സഖ്യം തെരഞ്ഞെടുപ്പ്‌ ബഹിഷ്‌കരിക്കുന്നതിനാൽ എബിവിപിയാണ്‌  എസ്‌എഫ്‌ഐയുടെ എതിരാളികൾ. 

 കലാലയങ്ങളിൽ സർഗാത്മകതയും മതനിരപേക്ഷതയും സംരക്ഷിക്കുന്ന  എസ്‌എഫ്‌ഐ സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്ന് കാസർകോട്‌ ജില്ലാ സെക്രട്ടറിയറ്റ്‌ അഭ്യർഥിച്ചു.  വിധിയെഴുതുക മത തീവ്രവാദത്തിനും മതവർഗയതക്കുമെതിരെ എന്ന മുദ്രാവാക്യമുയർത്തിയാണ്‌  എസ്‌എഫ്‌ഐ സ്ഥാനാർഥികൾ മത്സരിക്കുന്നത്‌. കലാലയങ്ങളിലെ രാഷ്ട്രീയ, സർഗാത്മക ചർച്ചകളെ അരാഷ്ട്രീയവൽകരിച്ച്‌ മത- തീവ്രവാദ സംഘടനകളുടെ കേന്ദ്രങ്ങളാക്കി മറ്റുന്നതിനെതിരെ വിദ്യാർഥികൾ മുന്നോട്ട് വരണം.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top