21 March Thursday

വിമന്‍ ഇന്‍ കലക്ടീവിനു പിന്തുണയുമായി അക്കാദമിക്ക് രംഗത്തെ പ്രമുഖര്‍:ദിലീപ് ഉൾപ്പെട്ട കേസിന്റെ തെളിവുകൾ നശിപ്പിക്കപ്പെടാതിരിക്കാൻ ജാഗ്രത വേണമെന്ന് ആവശ്യം

വെബ് ഡെസ്‌ക്‌Updated: Thursday Jun 28, 2018

കൊച്ചി> ലൈംഗികാതിക്രമ കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ തിരിച്ചെടുത്ത ചലച്ചിത്ര താരങ്ങളുടെ സംഘടനയുടെ നടപടിയ്ക്കെതിരെ പ്രതികരണവുമായി അക്കാദമിക്ക്മാധ്യമ കലാ രംഗത്തെ പ്രമുഖര്‍. സംഘടനയില്‍ നിന്ന് രാജിവെച്ച നടിമാര്‍ക്ക് പിന്തുണ പ്രഖ്യാപിയ്ക്കുന്ന പ്രസ്താവന ആക്രമണത്തിന് ഇരയായ നടിയ്ക്ക് സംരക്ഷണം നൽകണമെന്നും, ഇപ്പോഴത്തെ സാഹചര്യത്തിൽ ദിലീപ് ഉൾപ്പെട്ട കേസിന്റെ തെളിവുകൾ നശിപ്പിക്കപ്പെടാതിരിക്കാൻ വിശേഷ ജാഗ്രത പാലിക്കണം എന്നും കേരളാ ഗവൺമെന്റിനോട് അഭ്യർത്ഥിക്കുന്നു.

പ്രസ്താവനയുടെ പൂര്‍ണരൂപം:

അസ്സോസിയേഷൻ ഓഫ് മലയാളം മൂവീ ആർട്ടിസ്റ്റ്സ് (എ.എം.എം.എ) – ൽ നിന്നും നാലു അഭിനേതാക്കൾ രാജിവയ്ക്കുന്നതിലേക്കെത്തിയ മലയാള ചലച്ചിത്രവ്യവസായത്തിലെ സമകാലിക സംഭവവികാസങ്ങൾ അങ്ങേയറ്റം ഞെട്ടലോടെയും ഉത്കണ്ഠയോടെയുമാണു ഞങ്ങൾ നോക്കിക്കാണുന്നത്. നടൻ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനം ഒരു ലൈംഗികകുറ്റകൃത്യത്തിന്‍റെ ഇരയോട് ഒരു സംഘടന എന്ന നിലയ്ക്ക് എ.എം.എം.എ പുലർത്തുന്ന അവഹേളനപരമായ നിലപാടിനെ തുറന്നു കാണിക്കുന്നതാണ്. സംഭവത്തിലെ 7ആം പ്രതിയായ, സ്ത്രീത്വത്തെ അപമാനിക്കൽ, തട്ടിക്കൊണ്ടുപോകൽ എന്നിവ ഉൾപ്പെട്ട ആ കുറ്റകൃത്യത്തിനു പിന്നിലെ ഗൂഢാലോചനയുടെ മുഖ്യആസൂത്രകനെന്ന് ആരോപിതനായ ദിലീപ് അതിനു പുറമേ ഇരയായ നടിയ്ക്ക് അവസരങ്ങൾ നിഷേധിക്കാൻ സിനിമാനിർമ്മാതക്കൾക്കു മേൽ സമ്മർദ്ദം ചെലുത്തിയിരുന്നതായും ആരോപണം നേരിടുന്നുണ്ട്. ഈ പ്രതിസന്ധി ഘട്ടത്തിൽ ഇരയെ പിന്തുണയ്ക്കുന്നതിനു പകരം, സിനിമാരംഗത്തെ സ്ത്രീകളുടെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാനായി രൂപീകരിച്ച വിമൻസ് കളക്റ്റീവിനെ തങ്ങളുടെ ഒരു ഫണ്ട് ശേഖരണപരിപാടിയിൽ വെച്ച് മോഹൻലാൽ, മമ്മൂട്ടി എന്നീ സൂപ്പർതാരങ്ങൾ മുഖ്യവേഷങ്ങളിലെത്തിയ വികൃതഹാസ്യപരിപാടിയാൽ പരിഹസിച്ചുകൊണ്ടാണു ആ സംഘടന തങ്ങളുടെ പുരുഷാധിപത്യസ്വഭാവം വ്യക്തമാക്കിയത്. ഇത് സാംസ്കാരികമായ ഒരു സമൂഹത്തിനും ചേർന്നതല്ലെന്ന് മാത്രമല്ല, ഒരു സമൂഹത്തിന്റെ ബോധത്തെ നിർമ്മിച്ചെടുക്കുന്നതിൽ സൃഷ്ടിപരമായ പങ്ക് വഹിച്ച സിനിമാമേഖലയുടെ സംസ്കാരത്തിനും ചേരുന്നതേയല്ല.

അന്താരാഷ്ട്ര സിനിമാ സംസ്കാരങ്ങൾക്കൊപ്പം തന്നെ ഉത്തരവാദിത്തമുള്ള ഒരു മാധ്യമമായി മലയാള സിനിമ നിലകൊള്ളുന്നതായാണു നാളിതുവരെയുള്ള അനുഭവം. അങ്ങിനെ ഒരു നിലവാരത്തിൽ നിന്ന് ഇപ്പോഴത്തെ സംഭവവികാസങ്ങൾ അപ്രതീക്ഷിതവും അസ്വീകാര്യവുമാണെന്നു മാത്രമല്ല ഭൂരിപക്ഷം നടീനടൻമാരും ഉൾപ്പെട്ടതെന്നു അവകാശപ്പെടുന്ന ഒരു ട്രേഡ് യൂണിയനിൽ നിന്ന് ഇങ്ങിനെയുള്ള നീക്കം അപലപനീയവുമാണ്. ഹാർവി വെയ്‌ൻസ്‌റ്റെയ്‌ൻ എന്ന ഹോളിവുഡ് നിർമാതാവ് പ്രതിയായിട്ടുള്ള ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് നിരവധി ഇരകളുടെ തുറന്നു പറച്ചിലും അതേത്തുടർന്ന് ലോകമൊട്ടാകെതന്നെ ലൈംഗികാതിക്രമങ്ങൾക്കെതിരെയുള്ള മി ടൂ കാമ്പയിനും നടക്കുന്ന ഈ ദിനങ്ങളിൽ പോലും എ.എം.എം.എ പ്രസ്തുത വിഷയത്തിൽ തെറ്റായ തീരുമാനങ്ങൾ എടുക്കുന്നത് അതിരുകടന്ന നടപടിയാണെന്നതിൽ സംശയമില്ല. അതിനും പുറമെ ഭരണകക്ഷിയിൽ പെട്ട ജനപ്രതിനിധികളാണ് ഈ സംഘടനയുടെ തലപ്പത്ത് എന്നത് തികച്ചും ഖേദകരമാണ്. ഈ നടപടിയുടെ പ്രത്യാഘാതങ്ങളെക്കുറിച്ചു പ്രസ്തുത ജനപ്രതിനിധികളോട് ഗൗരവപൂർവം ചർച്ചചെയ്യുവാൻ സി പി ഐ എം നോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. സെക്ഷ്വൽ ഹരാസ്മെന്റ് ഓഫ് വുമൺ അറ്റ് വർക്ക് പ്ലേസ് (പ്രിവൻഷൻ, പ്രൊഹിബിഷൻ ആൻഡ് റിഡ്രസ്സെൽ ) ആക്ട് 2013 പ്രകാരം ഇതേ സംഘടനയിലെ അംഗങ്ങളായ സ്ത്രീകൾക്ക് എതിരെ ഈ കേസിലോ മറ്റവസരങ്ങളിലോ ഉണ്ടായിരിക്കാൻ ഇടയുള്ള അതിക്രമങ്ങളെ ഈ സംഘടന പരിഗണിച്ചിട്ടില്ല എന്നതും സങ്കടകരമായ വസ്തുതയാണ് .

എ.എം.എം.എ യിൽ നിന്ന് രാജി വച്ച വുമൺ ഇൻ സിനിമ കളെക്റ്റീവ് അംഗങ്ങൾക്ക് ഞങ്ങളുടെ പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുന്നു. അതോടൊപ്പം ഈ കേസിൽ അതിക്രമം അതിജീവിക്കുകയും ചലച്ചിത്ര മേഖലയിലെ സ്‍ത്രീകളുടെ ക്ഷേമത്തിന് വേണ്ടി സജീവമായി പ്രവർത്തിക്കുകയും ചെയ്യുന്ന അഭിനേത്രിയ്ക്കും പിന്തുണ അറിയിക്കുന്നു. ഈ വിഷയത്തിൽ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍  മുന്നോട്ടുവച്ച പ്രസ്താവനയെ അഭിനന്ദിക്കുന്നതോടൊപ്പം തന്നെ സി പി ഐ എംഉം മറ്റു സംഘടനകളും അത്യന്തം അപലപനീയമായ പ്രസ്തുത നടപടിയെക്കുറിച്ച് ഗൗരവപൂർവം ചർച്ചചെയ്യും എന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു. കേരളാ ഗവൺമെന്റിനോട് ആക്രമണത്തിന് ഇരയായ നടിയ്ക്ക് സംരക്ഷണം നൽകണമെന്നും, ഇപ്പോഴത്തെ സാഹചര്യത്തിൽ ദിലീപ് ഉൾപ്പെട്ട കേസിന്റെ തെളിവുകൾ നശിപ്പിക്കപ്പെടാതിരിക്കാൻ വിശേഷ ജാഗ്രത പാലിക്കണം എന്നും അഭ്യർത്ഥിക്കുന്നു.

1. ഉമ ചക്രവര്‍ത്തി – ഫെമിനിസ്റ്റ് ഹിസ്റ്റോറിയന്‍, ഡോക്യുമെന്ററി ഫിലിം മേക്കര്‍.
2. ദീപ ധന്‍രാജ്, ഫിലിം മേക്കര്‍
3. സൂസി താരു, മുന്‍ പ്രൊഫസര്‍ ഇംഗ്ലീഷ് ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസ്, ദി ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാന്‍ഗ്വേജസ് യൂണിവേഴ്സിറ്റി
4. ഫ്ലാവിയ ആഗ്നസ്, വിമെന്‍സ് റൈറ്റ്സ് ലോയര്‍
5. തേജസ്വിനി നിരഞ്ജന, ട്രസ്റ്റി, സെന്‍റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് കള്‍ച്ചര്‍ ആന്‍ഡ് സൊസൈറ്റി, ബാംഗളൂര്‍.
6. ജി. അരുണിമ, പ്രൊഫസര്‍, സെന്‍റര്‍ ഫോര്‍ വിമന്‍സ് സ്റ്റഡീസ്, ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്സിറ്റി.
7. എ. കെ രാമകൃഷ്ണന്‍, പ്രൊഫസര്‍, ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്സിറ്റി.
8. മേരി ഇ. ജോണ്‍, സീനിയര്‍ ഫെല്ലോ, സെന്‍റര്‍ ഫോര്‍ വിമന്‍സ് ഡെവലപ്പ്മെന്‍റ് സ്റ്റഡീസ്, ന്യൂ ഡല്‍ഹി.
9. ജാനകി നായര്‍, പ്രൊഫസര്‍, സെന്‍റര്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ സ്റ്റഡീസ്, ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്സിറ്റി, ന്യൂ ഡല്‍ഹി.
10. എസ്. ആനന്ദി, പ്രൊഫസര്‍, മദ്രാസ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഡെവലപ്പ്മെന്‍റ് സ്റ്റഡീസ്.
11. ദീപ്ത അച്ചാര്‍, പ്രൊഫസര്‍, ഫാക്കല്‍റ്റി ഓഫ് ആര്‍ട്സ്, എം. എസ്. യൂണിവേഴ്സിറ്റി, ബറോഡ.
12. രഷ്മിമാല, വിഷ്വല്‍ ആര്‍ടിസ്റ്റ്, വഡോദര.
13. നിലിമ ഷേഖ്, ആര്‍ട്ടിസ്റ്റ്, ബറോഡ.
14. നളിനി മലാനി, ആര്‍ട്ടിസ്റ്റ്, മുംബൈ.
15. പമേല ഫിലിപ്പോസ്, ജേര്‍ണലിസ്റ്റ് ആനന്ദ് റിസര്‍ചര്‍, ന്യൂ ഡല്‍ഹി.
16. ദീപക് മാത്യു, പ്രൊഫസര്‍ ആന്‍ഡ് ഹെഡ്, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഡിസൈന്‍, ഐ. ഐ. ടി ഹൈദരാബാദ്.
17. കെ. ലളിത, റൈറ്റര്‍, അന്വേഷി റിസര്‍ച് സെന്‍റര്‍, ഹൈദരാബാദ്.
18. ഡോ. വീണ ശത്രുഘ്ന, മെഡിക്കല്‍ സയന്റിസ്റ്റ്, ഹൈദരാബാദ്.
19. ഡോ. ജാനകി അബ്രഹാം, ഡല്‍ഹി യൂണിവേഴ്സിറ്റി.
20. ഡോ.സുനീത, കോഓര്‍ഡിനേറ്റര്‍, അന്വേഷി റിസര്‍ച് സെന്‍റര്‍, ഹൈദരാബാദ്.
21. സതീഷ്‌ പൊതുവാള്‍, പ്രൊഫസര്‍, ദി ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാന്‍ഗ്വേജസ് യൂണിവേഴ്സിറ്റി, ഹൈദരാബാദ്
22. ടി. ടി. ശ്രീകുമാര്‍, പ്രൊഫസര്‍, ദി ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാന്‍ഗ്വേജസ് യൂണിവേഴ്സിറ്റി, ഹൈദരാബാദ്.
23. കനീസ് ഫാത്തിമ, സിവില്‍ റൈറ്റ്സ് ആക്റ്റിവിസ്റ്റ്, ഹൈദരാബാദ്.
24. കെ. അനുരാധ, അമന്‍ വേദിക, ഹൈദരാബാദ്.
25. രഞ്ജിത്ത് ടി. ദി ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാന്‍ഗ്വേജസ് യൂണിവേഴ്സിറ്റി, ഹൈദരാബാദ്.
26. ഖാലിദ പര്‍വീണ്, ആക്റ്റിവിസ്റ്റ്, അമൂമത് സൊസൈറ്റി, ഹൈദരാബാദ്.
27. സാറ മാത്യൂസ്, സങ്കല്‍പ്, വിമന്‍സ് സപ്പോര്‍ട്ട് അലയന്‍സ്, ഹൈദരാബാദ്.
28. മധുമിത സിന്‍ഹ, ദി ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാന്‍ഗ്വേജസ് യൂണിവേഴ്സിറ്റി, ഹൈദരാബാദ്.
29. വി. ജെ. വര്‍ഗീസ്‌, യൂണിവേഴ്സിറ്റി ഓഫ് ഹൈദരാബാദ്.
30. അസ്മ റഷീദ്, ദി ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാന്‍ഗ്വേജസ് യൂണിവേഴ്സിറ്റി, ഹൈദരാബാദ്.
31. രതീഷ്‌ കുമാര്‍, അസിസ്റ്റന്റ്റ് പ്രൊഫസര്‍, ജെ. എന്‍. യു, ന്യൂ ഡല്‍ഹി.
32. സത്യവതി കെ, ഭൂമിക വിമന്‍സ് കളക്റ്റീവ്, ഹൈദരാബാദ്.
33. രചന മുദ്രബോയിന, തെലങ്കാന ഹിജ്റ ഇന്‍റര്‍സെക്സ് സമിതി.
34. കെ. സജയ, കെയറിംഗ് സിറ്റിസണ്സ് കളക്റ്റീവ്, ഹൈദരാബാദ്.
35. നിഖട് ഫാത്തിമ, ആക്റ്റിവിസ്റ്റ്, ചെന്നൈ.
36. ഉമ ഭൃഗുബന്ദ, ദി ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാന്‍ഗ്വേജസ് യൂണിവേഴ്സിറ്റി,
37. വസുധ നാഗരാജ്, അഡ്വക്കേറ്റ്, ഹൈദരാബാദ്.
38. തേജസ്വിനി മധുഭൂഷി, ഹൈദരാബാദ് ഫോര്‍ ഫെമിനിസം.
39. ഗീതാഞ്ജലി ജോഷ്വ, ഹൈദരാബാദ് ഫോര്‍ ഫെമിനിസം.
40. എസ്. സീതാലക്ഷ്മി, ഇന്‍ഡിപെന്റന്റ് റിസര്‍ച്ചര്‍ ആന്‍ഡ് കണ്സല്‍ട്ടന്റ്, ഹൈദരാബാദ്.
41. ശാലിനി മഹാദേവ്, ഹൈദരാബാദ് ഫോര്‍ ഫെമിനിസം.
42. സുജാത സുരേപ്പള്ളി, പ്രൊഫസര്‍, ശതവാഹന യൂണിവേഴ്സിറ്റി.
43. രമ മെല്‍ക്കോട്ടെ, മുന്‍ പ്രൊഫസര്‍ ഓഫ് പൊളിറ്റിക്കല്‍ സയന്‍സ്, ഉസ്മാനിയ യൂണിവേഴ്സിറ്റി, ഹൈദരാബാദ്.
44. ഡോ. ആരതി പി. എം., അസിസ്റ്റന്റ്റ് പ്രൊഫസര്‍, കൌണ്‍സില്‍ ഫോര്‍ സോഷ്യല്‍ ഡെവലപ്മെന്റ്, ന്യൂ ഡല്‍ഹി.
45. ഷെറിന്‍ ബി. എസ്., ദി ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാന്‍ഗ്വേജസ് യൂണിവേഴ്സിറ്റി, ഹൈദരാബാദ്.
46. ദീപ്തി ശ്രീരാം, റിസര്‍ച് അസോസിയേറ്റ്, ങഅഒഋ മണിപ്പാല്‍.
47. റിയ ഡേ, റിസര്‍ച് സ്കോളര്‍ ഇന്‍ ഫിലിം സ്റ്റഡീസ്,, ഋഎഘഡ ഹൈദരാബാദ്.
48. പ്രവീണ താലി, റിസര്‍ച് സ്കോളര്‍ ഇന്‍ വിമന്‍സ് സ്റ്റഡീസ്, യൂണിവേഴ്സിറ്റി ഓഫ് ഹൈദരാബാദ്.
49. ഉമ്മുല്‍ ഫായിസ, ജവഉ കാന്‍ഡിഡേറ്റ്, ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്സിറ്റി, ന്യൂ ഡല്‍ഹി.
50. ദേവി, കള്‍ച്ചറല്‍ ആക്റ്റിവിസ്റ്റ്, ഹൈദരാബാദ്.
51. എസ്. ആശാലത, വിമന്‍സ് റൈറ്റ്സ് ആക്റ്റിവിസ്റ്റ്, ഹൈദരാബാദ്.
52. വിമല മോര്‍താല, റൈറ്റര്‍, ആക്റ്റിവിസ്റ്റ്, ഹൈദരാബാദ്.
53. വി. സന്ധ്യ, നാഷണല്‍ കണ്‍വീനര്‍ ജഛണ.
54. ഗിരിജ ബി, ഇന്‍ഡിപെന്‍ഡന്റ് റിസര്‍ച്ചര്‍
55. മിസ്‌. സുനിത, അങ്കുരം വിമന്‍ ആന്‍ഡ് ചൈല്‍ഡ് ഡെവലപ്മെന്റ് സൊസൈറ്റി, ഹൈദരാബാദ്.
56. മിസ്സ്‌. സുമിത്ര, അങ്കുരം വിമന്‍ ആന്‍ഡ് ചൈല്‍ഡ് ഡെവലപ്മെന്റ് സൊസൈറ്റി, ഹൈദരാബാദ്.
57. ശ്രദ്ധ ചിക്കെരൂര്‍, ഹൈദരാബാദ് ഫോര്‍ ഫെമിനിസം.
58. ശ്രീരാഗ് പി, റിസര്‍ച് സ്കോളര്‍ ആന്‍ഡ് സ്റ്റുഡന്റ് യൂണിയന്‍ പ്രസിഡന്റ്, യൂണിവേഴ്സിറ്റി ഓഫ് ഹൈദരാബാദ്.
59. ചൈതന്യ പിംഗാളി, റൈറ്റര്‍, ലിറിസിസ്റ്റ്, ഹൈദരാബാദ്.
60. ഷെഫാലി ജൈന്‍, അസിസ്റ്റന്റ്റ് പ്രൊഫസര്‍, അംബേദ്‌കര്‍ യൂണിവേഴ്സിറ്റി, ന്യൂ ഡല്‍ഹി.
61. ആഭ ഭയ്യ, സംഗത് സൌത്ത് ഏഷ്യന്‍ ഫെമിനിസ്റ്റ് നെറ്റ്വര്‍ക്ക്, ന്യൂ ഡല്‍ഹി.
62. ഗൌതമി ചല്ലഗുള്ള, സ്ക്രീന്‍ റൈറ്റര്‍, ഇന്‍ഡിപെന്‍ഡന്റ് ഫിലിം മേക്കര്‍, ഹൈദരാബാദ്.
63. മഞ്ജുഷ മധു, ജവഉ സ്കോളര്‍, ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്സിറ്റി, ന്യൂ ഡല്‍ഹി.
64. ഗായത്രി നായര്‍, ടാറ്റ ഇന്‍സ്റ്റിട്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ്, ഹൈദരാബാദ്.
65. തുളസി, ജേര്‍ണലിസ്റ്റ്, ഹൈദരാബാദ്.
66. ബ്രിനേല്‍ ഡിസൂസ, അസിസ്റ്റന്റ്റ് പ്രൊഫസര്‍, ടാറ്റ ഇന്‍സ്റ്റിട്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ്.
67. പദ്മ വെലാസ്കര്‍, പ്രൊഫസര്‍ (റിട്ടയേഡ്), ടാറ്റ ഇന്‍സ്റ്റിട്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ്.
68. ബിന്ദു മേനോന്‍, ലേഡി ശ്രീ രാം കോളേജ് ഫോര്‍ വിമന്‍, ന്യൂ ഡല്‍ഹി.
69. പ്രൊ. സമിത സെന്‍, ഡീന്‍, ഫാക്കല്‍റ്റി ഓഫ് ഇന്‍റര്‍ഡിസിപ്ളിനറി സ്റ്റഡീസ്, ജാദവ്പൂര്‍ യൂണിവേഴ്സിറ്റി.
70. നിഷ ബിശ്വാസ്, സയന്റിസ്റ്റ് ആന്‍ഡ് ആക്റ്റിവിസ്റ്റ്.
71. ജൂലിയ ജോര്‍ജ്, സ്ത്രീവാണി.
72. കാമായനി ബാലി, മഹാബല്‍, ഫെമിനിസ്റ്റ് ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്സ് ആക്റ്റിവിസ്റ്റ്.
73. ഗീത ശേഷു, ജേര്‍ണലിസ്റ്റ്, മുംബൈ.
74. ലേഖ നാരായണന്‍, ആര്‍ടിസ്റ്റ്, ഹൈദരാബാദ്.
75. ശര്‍മിള സാമന്ത്, ആര്‍ട്ടിസ്റ്റ്, അസോസിയേറ്റ് പ്രൊഫസര്‍, ടചഡ, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ആര്‍ട്സ്.
76. ബിട്ടു കാര്‍ത്തിക്, യൂണിവേഴ്സിറ്റി ഓഫ് ഹൈദരാബാദ്.
77. ദീപ്തി തമാംഗ്, ഡാര്‍ജീലിംഗ് ഗവണ്മെന്റ് കോളേജ്.
78. ജുമാ സെന്‍, ഓ. പി. ജിന്ദല്‍ ഗ്ലോബല്‍ യൂണിവേഴ്സിറ്റി.
79. സാധ്ന ആര്യ, സത്യവതി കോളേജ്, യൂണിവേഴ്സിറ്റി ഓഫ് ഡല്‍ഹി.
80. എസ്. സീതാലക്ഷ്മി, ഇന്‍ഡിപെന്‍ഡന്റ് റിസര്‍ചര്‍ ആന്‍ഡ് കണ്‍സല്‍ടന്റ്, ഹൈദരാബാദ്.
81. ഷാഹിന നഫീസ, ജേര്‍ണലിസ്റ്റ്,
82. നന്ദിത ഷാ, അക്ഷര റിസര്‍ച് സെന്‍റര്‍, ന്യൂ ഡല്‍ഹി.

പ്രധാന വാർത്തകൾ
 Top