18 November Monday

മദ്യപിച്ച് വാഹനമോടിച്ച് അപകടം: ശ്രീറാം വെങ്കിട്ടരാമന്‍ അറസ്റ്റില്‍

വെബ് ഡെസ്‌ക്‌Updated: Saturday Aug 3, 2019

തിരുവനന്തപുരം> സര്‍വ്വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച വാഹനമിടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ വെങ്കിട്ടരാമന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റെന്നാണ് പൊലീസ് അറിയിച്ചത്. ഒപ്പമുണ്ടായിരുന്ന സ്ത്രിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിക്ക് തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് സമീപം പബ്ലിക് ഓഫീസിന് മുന്നില്‍ വെച്ചാണ് അപകടമുണ്ടായത്. റോഡരികില്‍ നിര്‍ത്തിയിട്ട മാധ്യമപ്രവര്‍ത്തകന്‍ ബഷീറിന്റെ ബൈക്കിന് പിറകില്‍ ശ്രീറാം വെങ്കിട്ടരാമന്റ കാര്‍ ഇടിക്കുകയായിരുന്നു.

അപകടത്തില്‍ വെങ്കിട്ടരാമനും പരിക്കേറ്റു. വൈദ്യപരിശോധനയില്‍ ശ്രീറാം മദ്യപിച്ചിരുന്നതായി തെളിയുകയായിരുന്നു. അതേസമയം, താനല്ല സുഹൃത്ത് വഫ ഫിറോസ് ആണ് വാഹനമോടിച്ചതെന്നാണ് ശ്രീറാം പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ശ്രീറാം വെങ്കിട്ടരാമനാണ് കാറോടിച്ചിരുന്നതെന്ന് ദൃക്സാക്ഷിയായ ഓട്ടോ ഡ്രൈവര്‍ മൊഴി നല്‍കി

വിദേശത്ത് നിന്ന് പഠനാവധി കഴിഞ്ഞെത്തിയ വെങ്കിട്ടരാമനെ കഴിഞ്ഞ ദിവസമാണ് സര്‍വേ ആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡ്‌സ് ഡയറക്ടറായി നിയമിച്ചത്.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top