പാലക്കാട് > ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് എ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ പാലക്കാട് ഏരിയ റിപ്പോർട്ടർ കൽപ്പാത്തി ശങ്കുവാരമേട് എ കാജാഹുസൈനാണ് (35) അറസ്റ്റിലായത്. കേസിലെ പതിമൂന്നാം പ്രതിയാണ് ഇയാൾ. ഗൂഢാലോചനയിൽ പ്രധാനിയാണ് കാജാഹുസൈനെന്ന് അന്വേഷകസംഘം പറഞ്ഞു. സംഭവശേഷം ഇയാൾ ഒളിവിലായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..