20 September Friday

ശ്രീധരന്‍പിള്ളയുടെ വര്‍​ഗീയപ്രസം​ഗം ഡിവൈഎസ‌്പി അന്വേഷിക്കണം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 18, 2019

കൊച്ചി> മുസ്ലിം സമുദായത്തിനെതിരെ വർഗീയപരാമർശം നടത്തിയ ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻ പിള്ളയ‌്ക്കെതിരായ കേസ് ഡിവെെഎസ‌്‌പി റാങ്കിൽ കുറയാത്ത പൊലീസ‌് ഓഫീസർ അന്വേഷിക്കണമെന്ന് ഹെെക്കോടതി.  വി ശിവൻകുട്ടി നൽകിയ ഹർജി തീർപ്പാക്കുമ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

ശ്രീധരൻ പിള്ളയ‌്ക്കെതിരെ കേസെടുക്കണമെന്നും അന്വേഷണം പ്രത്യേകസംഘത്തിനു വിടണമെന്നുമായിരുന്നു ശിവൻകുട്ടിയുടെ ആവശ്യം. പരാതിയിൽ കേസെടുത്തതായി പൊലീസ് ഹെെക്കോടതിയെ അറിയിച്ചു. ഏപ്രിൽ 13ന് ബിജെപി നേതാവായ ശോഭാ സുരേന്ദ്രന് വേണ്ടി പ്രചാരണം നടത്തുമ്പോഴാണ് ശ്രീധരൻപിള്ള വർഗീയവിഷം ചീറ്റിയത്. ‘‘ഇസ്ലാമാകണമെങ്കിൽ ചില അടയാളങ്ങളൊക്കെയുണ്ടല്ലോ‌, ഡ്രസ്സോക്കെ മാറ്റിനോക്കേണ്ടേ' എന്നായിരുന്നു പിള്ള ആറ്റിങ്ങലിൽ പ്രസംഗിച്ചത്.


പ്രധാന വാർത്തകൾ
 Top