08 July Wednesday

ഡൽഹിയിൽനിന്ന്‌ കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ ബുധനാഴ്ച വൈകിട്ട്‌ അഞ്ചിന്‌

വെബ് ഡെസ്‌ക്‌Updated: Tuesday May 19, 2020


തിരുവനന്തപുരം
മലയാളികളെ നാട്ടിലെത്തിക്കുന്നതിനുള്ള പ്രത്യേക ട്രെയിൻ ഡൽഹിയിൽ നിന്ന്‌ ബുധനാഴ്ച വൈകിട്ട്‌ അഞ്ചിന്‌ പുറപ്പെടുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ക്രമീകരണങ്ങളെല്ലാം പൂർത്തിയായി. 

പഞ്ചാബ്, കർണാടകം, ആന്ധ്രപ്രദേശ്‌, തെലങ്കാന, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ജാർഖണ്ഡ്, ഒറീസ, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന്‌ പ്രത്യേക ട്രെയിൻ ഏർപ്പാടാക്കുന്നത്‌ അന്തിമ ഘട്ടത്തിലാണ്‌. സംസ്ഥാനത്തുനിന്നോ പ്രത്യേക സ്റ്റേഷനിൽ നിന്നോ 1200 യാത്രക്കാരായാൽ റെയിൽവേ പ്രത്യേക ട്രെയിൻ അനുവദിക്കും. പുറപ്പെടുന്ന സംസ്ഥാനത്ത് യാത്രക്കാരുടെ സൗകര്യാർഥം ആവശ്യമെങ്കിൽ ഒരു സ്റ്റോപ്പുകൂടി അനുവദിക്കണമെന്ന് റെയിൽവേയോട് അഭ്യർഥിച്ചിട്ടുണ്ട്‌.

യാത്രക്കാർക്ക്‌ registernorkaroots.org എന്ന സൈറ്റിലെ ലിങ്ക് ഉപയോഗിച്ച് ഓൺലൈൻ ടിക്കറ്റെടുക്കാം. ഇവർക്ക്‌ യാത്രയുടെ വിശദാംശങ്ങൾ ഫോൺ സന്ദേശമായി ലഭിക്കും. ഇത് സംസ്ഥാനത്തേക്ക്‌ പ്രവേശിക്കുന്നതിനുള്ള പാസായി കണക്കാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top