18 July Thursday

കാണാതായ മകളെ കണ്ടെത്തി; സോഷ്യൽമീഡിയക്ക‌് നന്ദി അറിയിച്ച‌് അച്ഛൻ

വെബ് ഡെസ്‌ക്‌Updated: Monday Jun 3, 2019

വയനാട‌്> കാണാതായ മകളെ സോഷ്യൽമീഡിയയുടെ സഹായത്തോടെ കണ്ടെത്തിയ സന്തോഷം ഫേസ‌്ബുക്കിൽ പങ്കുവെച്ച‌് അച്ഛൻ.  വയനാട‌് കാക്കവയൽ സ്വദേശി ശിവജിയുടെ മകൾ വിഷ്ണുപ്രിയയെയാണ‌്  കഴിഞ്ഞ 31ാം തീയതി എറണാകുളത്തു നിന്നും വയനാട്ടിലേക്കുള്ള യാത്രാമധ്യേ കാണാതായത‌്. എറണാകുളത്തെ ചോറ്റാനിക്കരയുള്ള അമ്മവീട്ടില്‍ നിന്നും വയനാട് കാക്കവയലുള്ള വീട്ടിലേക്ക് വെള്ളിയാഴ്ച രാത്രിയില്‍ തിരിച്ച വിഷ്ണുപ്രിയ കോഴിക്കോട്ട് ട്രെയിന്‍ ഇറങ്ങിയിട്ടില്ലെന്ന് കണ്ടെത്തിയതോടെ ശിവജി പോലീസിനെ സമീപിച്ചു. ഇതിനിടയിൽ സമൂഹ മാധ്യമങ്ങൾ വഴിയും വിഷ്ണുപ്രിയക്കായി അച്ഛൻ സഹായം അഭ്യർത്ഥിച്ചു.

ഒടുവിൽ ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് പെൺകുട്ടിയെ സംബന്ധിച്ച് വിവരം പോലീസിന് ലഭിക്കുന്നത്. ചടയമംഗലം പൊലീസ് സ്റ്റേഷനില്‍ നിന്നാണ് മകള്‍ വിഷ്ണുപ്രിയയെ കണ്ടുകിട്ടിയെന്ന വാര്‍ത്ത അറിഞ്ഞതെന്ന് ശിവജി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെ എല്ലാവര്‍ക്കും ശിവജി നന്ദിയറിയിച്ചു. ചടയമംഗലം എസ് ഐ പ്രദീപ് കുമാറിനും ശിവജി നന്ദിയറിയിച്ചിട്ടുണ്ട്.

അമ്പതിനായിരത്തിലേറെ പേര്‍ ശിവജിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തും, വിവിധ മാധ്യമങ്ങളും വ്യക്തികളും പോസ്റ്റുകളിലൂടെ വിവരം പങ്കുവച്ചും വിഷ്ണുപ്രിയയെ കണ്ടെത്താന്‍ ശ്രമം നടത്തിയിരുന്നു. കുട്ടിയെ കണ്ടത്തിയതിനാൽ പഴയ പോസ്റ്റുകൾ ഇനി മുതൽ ഷെയർ ചെയ്യരുതെന്ന് ബന്ധുക്കൾ അറിയിച്ചു.


പ്രധാന വാർത്തകൾ
 Top