22 October Tuesday

അരിവാൾ രോഗം: ആദിവാസി ബാലൻ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jun 14, 2019

കണ്ണൂർ> അരിവാൾ രോഗം ബാധിച്ച്‌ ആദിവാസിവിഭാഗത്തിൽപെട്ട ബാലൻ മരിച്ചു. കണ്ണൂർ ഇരിട്ടി കോളനിയിലെ ഷിബിൽ (11)ആണ്‌ മരിച്ചത്‌.

ജനിതക കാരണങ്ങളാൽ ചുവന്ന രക്തകോശങ്ങൾക്കുണ്ടാകുന്ന അസാധാരണ രൂപമാറ്റത്താൽ സംഭവിക്കുന്ന രോഗമാണ് അരിവാൾ രോഗം അഥവാ അരിവാൾ കോശ വിളർച്ച (Sickle-cell disease :SCD). മലമ്പനി ഉണ്ടാകുന്ന ഉഷ്ണ, ഉപോഷ്ണ മേഖലകളിൽ ഈ രോഗം കണ്ടുവരുന്നു.

കേരളത്തിൽ വയനാട്ടിലും അട്ടപ്പാടിയിലും ഉള്ള ആദിവാസികളിലും ഗോത്ര വർഗ്ഗക്കാരിലും ഈ രോഗം കൂടുതലായി കാണപ്പെടുന്നത‌്. പ്രധാനമായും വയനാടൻ ചെട്ടി സമുദായക്കാരിലും, കുറുമ, മൂപ്പൻ, കുറിച്യ വിഭാഗക്കാരിലണ് ഈ രോഗം കൂടുതലായും കണ്ടുവരുന്നത‌്.
 


പ്രധാന വാർത്തകൾ
 Top