19 March Tuesday

കൊച്ചിയില്‍ ബ്യൂട്ടി പാര്‍ലറിനുനേരെ വെടിവെപ്പ്

വെബ് ഡെസ്‌ക്‌Updated: Saturday Dec 15, 2018

പ്രതീകാത്മക ചിത്രം

കൊച്ചി > കൊച്ചി പനമ്പള്ളി നഗറില്‍ ബ്യൂട്ടി പാര്‍ലറിനു നേരെ വെടിവെയ്‌‌പ്പ്. ബൈക്കിലെത്തിയ രണ്ടുപേരാണ് വെടിവെച്ചത്. ആര്‍ക്കും പരിക്കില്ല. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കം ബ്യൂട്ടിപാര്‍ലര്‍ ഉടമയുമായി ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

ഇതിനെ തുടര്‍ന്ന് ഇവര്‍ക്ക് ചില ഭീഷണി സന്ദേശങ്ങളും ലഭിച്ചിരുന്നു. 25 കോടി രൂപ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഭീഷണി. ഇതിന്റെ ഭാഗമായിട്ടാണ് ഇപ്പോഴത്തെ സംഭവമെന്നാണ് സൂചന. പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ്.


പ്രധാന വാർത്തകൾ
 Top