20 September Friday

ശിവരാമന്‍ ചെറിയനാടിന്റെ നിര്യാണത്തില്‍ മന്ത്രി എ കെ ബാലന്‍ അനുശോചിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Sep 12, 2019

തിരുവനന്തപുരം > പ്രശസ്ത സാഹിത്യകാരനും കേരള സാഹിത്യ അക്കാദമി ഭരണ സമിതി അംഗവുമായ ശിവരാമന്‍ ചെറിയനാടിന്റെ നിര്യാണത്തില്‍ മന്ത്രി എ കെ ബാലന്‍ അനുശോചിച്ചു.

നാടിന്റെ ജീവിതത്തുടിപ്പുകള്‍ പ്രതിഫലിച്ച അദ്ദേഹത്തിന്റെ സാഹിത്യ കൃതികള്‍ ലാളിത്യത്തിന്റെയും ഹൃദയശുദ്ധിയുടെയും പര്യായങ്ങള്‍ കൂടിയായിരുന്നു. മധ്യ തിരുവിതാംകൂറിന്റെ സവിശേഷമായ ജീവിത ബിംബങ്ങള്‍ അദ്ദേഹത്തിന്റെ കഥകളില്‍ കാണാമായിരുന്നു.

പുരോഗമന വീക്ഷണമായിരുന്നു ചെറിയനാടിന്റെ കൃതികളില്‍ കണ്ട പ്രത്യേകമായ ഒരു അംശം.കേരളത്തിന്റെ സാഹിത്യ ലോകത്തിന് അദ്ദേഹത്തിന്റെ നിര്യാണം തീരാനഷ്ടമാണ്.കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും എകെ ബാലന്‍ പറഞ്ഞു

 


പ്രധാന വാർത്തകൾ
 Top