26 August Monday

എസ്എച്ചിനെ ഇനി വൈഖരി നയിക്കും; യൂണിയൻ ഭാരവാഹിത്വത്തിൽ വനിത എത്തുന്നത് ചരിത്രത്തിലാദ്യം

വെബ് ഡെസ്‌ക്‌Updated: Friday Jun 28, 2019

വൈഖരി വി പുരുഷൻ

കൊച്ചി> കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ‌്എഫ‌്ഐ ഉജ്വല വിജയം കൈവരിച്ചതിനു പിന്നാലെ മറ്റൊരു ചരിത്രത്തിനുകൂടി സാക്ഷിയാകുകയാണ് തേവര സേക്രഡ‌് ഹാർട്ട‌് കോളേജ‌്. കോളേജിന്റെ ചരിത്രത്തിൽ ആദ്യമായാണ‌് ഒരു വനിത കോളേജ‌് യൂണിയൻ അധ്യക്ഷ സ്ഥാനത്തെത്തുന്നത‌്. ചെയർപേഴ‌്സണായി തെരഞ്ഞെടുക്കപ്പെട്ട വൈഖരി വി പുരുഷനാണ് ഇനി എസ്എച്ചിലെ വിദ്യാർഥി യൂണിയനെ നയിക്കാൻ പോകുന്നത്. എസ്എച്ചിലെ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റുകൂടിയായ വൈഖരി മൂന്നാംവർഷ സുവോളജി വിദ്യാർഥിനിയാണ്. കളമശ്ശേരി ഏലൂർ ആണ് സ്വദേശം.

സംസ്ഥാനത്ത‌് ഈ വർഷം ആദ്യം നടന്ന കോളേജ‌് യൂണിയൻ തെരഞ്ഞെടുപ്പിൽ സ്വയംഭരണ കോളേജായ എസ്എച്ചിൽ എസ‌്എഫ‌്ഐ മിന്നും വിജയമാണ് സ്വന്തമാക്കിയത‌്. കെഎസ‌്‌യുവിന‌് ശക്തമായ ആധിപത്യമുള്ള കോളേജാണിത‌്. മത്സരം നടന്ന 13 സീറ്റിൽ 11 എണ്ണം നേടിയാണ‌് എസ്എഫ്ഐ ചരിത്രനേട്ടം സ്വന്തമാക്കിയത‌്. കഴിഞ്ഞ വർഷം ‌കെഎസ‌്‌യു 13 സീറ്റിൽ വിജയിച്ചിരുന്നു.

വൈഖരിയെക്കൂടാതെ ജനറൽ സെക്രട്ടറിയായി പി സീതാരാമൻ, ഗായത്രി നായർ (വൈസ‌് ചെയർപേഴ‌്സൺ), ഹൃത്വിക‌് മനോജ‌് (മാഗസിൻ എഡിറ്റർ)‌, അലക്സ് വർഗ‌ീസ‌് (ആർട്സ് ക്ലബ് സെക്രട്ടറി)‌, എസ‌് മനു, സമീർ മുഹമ്മദ‌് (യുയുസി)‌, മേഘ രവീന്ദ്രൻ, അലീഷ എം സാബു (വനിതാ പ്രതിനിധി) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.


പ്രധാന വാർത്തകൾ
 Top