23 January Thursday

അവകാശ പത്രിക അംഗീകരിക്കുക: എസ്‌എഫ്‌ഐ മാർച്ചിൽ പതിനായിരങ്ങൾ

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2019

തിരുവനന്തപുരം> വിദ്യാഭ്യാസ മേഖലയിലെ അമ്പത്തൊന്നിന ആവശ്യങ്ങളുന്നയിച്ച് സമര്‍പ്പിച്ച അവകാശ പത്രിക അംഗീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് എസ്‌എഫ്‌ഐയുടെ   നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ പതിനായിരക്കണക്കിന്‌ വിദ്യാർത്ഥികൾ പങ്കെടുത്തു.  സെക്രട്ടറിയറ്റിലേക്കും  13 ജില്ലാ കേന്ദ്രങ്ങളിലേക്കും നടന്ന ആവേശോജ്ജ്വല മാർച്ചുകൾ എസ്‌എഫ്‌ഐയുടെ സംഘശക്‌തി വിളിച്ചോതി. 


തിരുവനനന്തപുരത്ത് 19 ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടക്കുന്ന മാർച്ചിൽ പെൺകുട്ടികളടക്കം ആയിരങ്ങൾ പങ്കെടുത്തു. മാർച്ച്‌ എസ്‌എഫ്‌ഐ ദേശീയ പ്രസിഡന്റ്‌  വി പി  സാനു ഉദ്ഘാടനം ചെയ്‌തു.  സംസ്ഥാന പ്രസിഡണ്ട് വി ഐ വിനീഷ് തിരുവനന്തപുരത്ത് മാര്‍ച്ചിനെ അഭിവാദ്യം ചെയ്‌തു

സംസ്ഥാന സെക്രട്ടറി കെഎം സച്ചിന്‍ ദേവ് കോഴിക്കോട് മാര്‍ച്ച് ഉദ്ഘാടനം ചെയ്‌തു.  കേന്ദ്ര-സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ മറ്റ് ജില്ലകളില്‍ മാര്‍ച്ചിനെ അഭിവാദ്യം ചെയ്‌തു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top