27 May Wednesday

പരീക്ഷാകേന്ദ്രങ്ങളിൽ എസ്എഫ്ഐയുടെ ഹാൻഡ് വാഷിങ്‌ പോയിന്റുകൾ

വെബ് ഡെസ്‌ക്‌Updated: Monday Mar 16, 2020

തിരുവനന്തപുരം > ആരോഗ്യജാഗ്രതാ പ്രവർത്തനങ്ങളുമായി എസ്എഫ്ഐ സംസ്ഥാനത്തെ എല്ലാ പരീക്ഷാകേന്ദ്രങ്ങളിലും ഹാൻഡ് വാഷിങ്‌ പോയിന്റുകൾ സ്ഥാപിക്കും. ബ്രേക്ക്‌ ദ ചെയിൻ ക്യാമ്പയിൻ വിജയിപ്പിക്കുന്നതോടൊപ്പം വിദ്യാർഥികളിൽ അവബോധമുണ്ടാക്കുക കൂടിയാണ് ലക്ഷ്യം.

വിദ്യാർഥികൾ ആരോഗ്യവകുപ്പിന്റെയും സർക്കാരിന്റെയും നിർദേശങ്ങൾ പാലിക്കാൻ തയ്യാറാകണമെന്ന്‌ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് വി എ വിനീഷും സെക്രട്ടറി കെ എം സച്ചിൻദേവും അഭ്യർഥിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top