24 October Thursday

കുസാറ്റ്‌ സംഘർഷം; എസ്‌ഐക്കെതിരെ നടപടിയെടുക്കണമെന്ന് എസ്‌എഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2019

കൊച്ചി > കുസാറ്റ്‌ സംഘർഷം നേരിടുന്നതിൽ വീഴ്ച വരുത്തിയ കളമശ്ശേരി എസ്‌ഐ അമൃത് രംഗനെതിരെ നടപടിയെടുക്കണമെന്ന് എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു. കുസാറ്റ്‌ യൂണിയൻ തെരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷത്തിലാണ് എസ്എഫ്ഐ മുഴുവൻ സീറ്റുകളിലേക്കും വിജയിച്ചത്. ഫലപ്രഖ്യാപനത്തിന് ശേഷം ‘മലബാറീസ്' എന്ന അരാഷ്ട്രീയ സംഘത്തിന്റെ നേതൃത്വത്തിൽ വലിയ ആക്രമണമാണ് ക്യാമ്പസിൽ എസ്‌എഫ്‌ഐ പ്രവർത്തകർക്ക് നേരെയും വിദ്യാർഥി യൂണിയൻ ഓഫീസിന് നേരെയും അരങ്ങേറിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ സർവകലാശാല അധികൃതർ പരിശോധിക്കണമെന്നും പൊലീസിന് കൈമാറണമെന്നും എസ്‌എഫ്‌ഐ ആവശ്യപ്പെട്ടിട്ടുണ്ട്. സർവകലാശാലയിൽ നിന്ന് സസ്‌പെൻഡ്‌ ചെയ്യപ്പെട്ട വിദ്യാർഥികളാണ് ആക്രമണത്തിന് നേതൃത്വം നൽകിയവരിൽ പലരും.

എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ മാരകമായ അക്രമണം നടക്കുമ്പോൾ ക്രമസമാധാനം ഉറപ്പുവരുത്തോണ്ട കളമശ്ശേരി എസ്‌ഐ അമൃത് രംഗൻ പക്ഷെ പ്രവർത്തകർ ആക്രമിക്കപ്പെടുന്നത് കണ്ടാസ്വദിക്കുകയായിരുന്നു. ക്യാമ്പസിലുണ്ടായിരുന്ന ജില്ലാ പ്രസിഡന്റ്  അമൽ ജോസ് വിഷയത്തിലിടപെടാൻ ആവശ്യപ്പെട്ടു. എന്നാൽ, അമലിനെ കഴുത്തിന് കുത്തിപ്പിടിച്ച് ജീപ്പിനുള്ളിലേക്കിടാനും ക്രൂരമായ് മർദ്ദിക്കാനുമാണ് എസ്‌ഐ തയ്യാറായത്. അമൽ ജോസ് ഇതിനെതിരെ പരാതി നൽകിയിട്ടുണ്ട്‌.

 
മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top