06 December Friday

സ്ഥാനക്കയറ്റം: പൊലീസുകാർക്കും ഇനി സർക്കാർ സർവീസ്‌ ചട്ടം

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2019

തിരുവനന്തപുരം> സ്ഥാനക്കയറ്റം ഉൾപ്പെടെയുള്ള സർവീസ്‌ കാര്യങ്ങളിൽ സർക്കാർ ജീവനക്കാർക്ക്‌ ബാധകമായ അതേ ചട്ടങ്ങൾ പൊലീസിനും  ബാധകമാക്കിയുള്ള നിയമ ഭേദഗതി നിയമസഭ പാസാക്കി. 2019ലെ കേരള പൊലീസ്‌ ഭേദഗതി ബില്ലാണ്‌ പാസാക്കിയത്‌.  ഗുരുതരമായ നടപടിക്ക്‌ വിധേയമാകുന്ന  പൊലീസ്‌ ഉദ്യോഗസ്ഥരെ  ഇനി സ്ഥാനക്കയറ്റ  പട്ടികയിൽ ഉൾപ്പെടുത്തില്ല. മുഖ്യമന്ത്രി പിണറായി  വിജയനാണ്‌ ബിൽ അവതരിപ്പിച്ചത്‌.

നിലവിലെ നിയമപ്രകാരം പിഴ, ഡ്രില്ലും കായിക പരിശീലനവും ഉൾപ്പെടെയുള്ള അധിക  ജോലി, സർക്കാരിനുള്ള സാമ്പത്തിക നഷ്‌ടം ശമ്പളത്തിൽനിന്ന്‌ തിരിച്ചുപിടിക്കൽ, താക്കീത്‌, ശാസന, ഇൻക്രിമെന്റ്‌ തടയൽ തുടങ്ങി പത്ത്‌ ശിക്ഷ പൊലീസ്‌ ഉദ്യോഗസ്ഥന്റെ സ്ഥാനക്കയറ്റത്തിന്‌ ബാധകമല്ല. ഇതിനാൽ ഗുരുത കുറ്റത്തിന്‌ ശിക്ഷിക്കപ്പെടുന്ന ഉദ്യോഗസ്ഥനും സ്ഥാനക്കയറ്റം ലഭിക്കുന്നു. ഇതിനാലാണ്‌ ഈ വകുപ്പ്‌ ഭേദഗതി ചെയ്‌തത്‌.

 കുറ്റപത്രം നൽകിയതോ ഗുരുതരകുറ്റം ചെയ്‌തതോ ആയ വ്യക്തിയെ  പുതിയ നിയമപ്രകാരം സ്ഥാനക്കയറ്റ പട്ടികയിൽ ഉൾപ്പെടുത്താനാകില്ല.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top