12 November Tuesday

ശെൽവരാജിന്റെ കൊലപാതകം : ഉടുമ്പൻചോലയിൽ 40 കോൺഗ്രസുകാർ സിപിഐ എമ്മിലേക്ക‌്

വെബ് ഡെസ്‌ക്‌Updated: Sunday Jun 9, 2019

ഉടുമ്പൻചോല
കോൺഗ്രസിന്റെ കൊലപാതക രാഷ്ട്രീയത്തിൽ പ്രതിഷേധിച്ച‌്  40 പ്രവർത്തകർ കോൺഗ്രസിൽനിന്ന‌്  രാജിവച്ചു. ഇവർ സിപിഐ എമ്മുമായി സഹകരിച്ച‌് പ്രവർത്തിക്കും. അഖിലേഷ‌് ആടുകിടന്താൻ, അലക‌്സ‌്, പി എം അജിത‌്കുമാർ തുടങ്ങിയവരുശട നേതൃത്വത്തിലുള്ള സംഘമാണ‌് സിപിഐ എമ്മുമായി സഹകരിച്ച‌് പ്രവർത്തിക്കാൻ തീരുമാനിച്ചത‌്.

ലോക‌്സഭാ തെരഞ്ഞെടുപ്പ‌് വിജയാഹ്ലാദത്തിനിടെ കോൺഗ്രസുകരായ അരുൾ ഗാന്ധി, മകൻ ചിമ്പു, ക്ലാമറ്റത്തിൽ സിബി എന്നിവർ  സിപിഐ എം പ്രവർത്തകൻ ശെൽവരാജിനെ ടൈൽകൊണ്ട‌് തലയ‌്ക്കടിച്ച‌് കൊലപ്പെടുത്തിയിരുന്നു. അരുംകൊല ചെയ്ത പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ‌് നിയുക്ത എംപി ഡീൻ കുര്യാക്കോസും കോൺഗ്രസ‌് നേതൃത്വവും സ്വീകരിച്ചത‌്. കോൺഗ്രസ‌ിന്റെ  കപടരാഷ്ട്രീയത്തിൽ പ്രതിഷേധിച്ചാണ‌് പാർടിവിടുന്നതെന്ന‌് രാജിവച്ചവർ പറഞ്ഞു. ശെൽവരാജ‌് താമസിച്ചിരുന്ന കൂക്കലാർ കോളനിയിൽ ഉൾപ്പെടെയുള്ള കർഷകരും തോട്ടംതൊഴിലാളികളുമാണ‌്  കോൺഗ്രസ‌് വിട്ടത‌്.

സാമ്പത്തിക തർക്കമാണ‌് കൊലപാതകത്തിന‌് കാരണമെന്നായിരുന്നു കോൺഗ്രസ‌് നേതാക്കളുടെ വാദം. ഗുരുതരമായി പരിക്കേറ്റ ശെൽവരാജിനെ  ബന്ധുക്കൾ മധുര ആശുപത്രിയിലേക്ക‌് മാറ്റി. അവിടെ ചികിത്സക്കിടെ ബോധം വീണ്ടെടുത്തപ്പോൾ  രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി, തന്നെ തലയ‌്ക്കടിച്ച‌് നിലത്തിടുകയായിരുന്നുവെന്ന‌് മകളോട‌് ശെൽവരാജ‌്പറഞ്ഞിരുന്നു. വൈകാതെ മരിച്ചു. ഈ സമയത്തെല്ലാം പ്രതി സിബി നിരന്തരം ഇവരെ വിളിച്ച‌് സ്ഥിതിഗതികൾ തിരക്കിയിരുന്നു. മരണശേഷം സിബി ഒളിവിൽപോയി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top