17 August Saturday

സ‌്കൂള്‍ ബാ​ഗിന്റെ ഭാരം കുറയ‌്ക്കും: സർക്കാർ

വെബ് ഡെസ്‌ക്‌Updated: Thursday Apr 4, 2019

കൊച്ചി > സ‌്കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ഡയറക്ടർ ജെസി ജോസഫ് ഹൈക്കോടതിയെ അറിയിച്ചു. കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്നതിനാൽ സ്കൂൾ ബാഗിന്റെ അമിതഭാരം കുറയ‌്ക്കണമെന്നാവശ്യപ്പെട്ട് എറണാകുളം എളംകുളം സ്വദേശി ഡോ. ജോണി സിറിയക് നൽകിയ ഹർജിയിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ്  സത്യവാങ്മൂലം നൽകിയത്.
 
സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കാനുള്ള നിർദേശങ്ങളോടെ മനുഷ്യാവകാശ കമീഷൻ 2016 ആഗസ‌്ത‌് അഞ്ചിന് ഉത്തരവിറക്കിയിരുന്നെന്ന് സത്യവാങ്മൂലത്തിൽ പറഞ്ഞു.   രണ്ടു ഭാഗമാക്കിയ പുസ്തകങ്ങൾ കമീഷന്റെ ഉത്തരവിനെത്തുടർന്ന് 2017-18 മുതൽ മൂന്നു ഭാഗമാക്കാൻ തീരുമാനിച്ചു. ആദ്യ രണ്ടുഭാഗങ്ങൾ വേനലവധിക്കാലത്ത് മെയ് 15നകവും മൂന്നാംഭാഗം ക്രിസ്മമസ് അവധിക്കാലത്തും വിതരണം ചെയ്യും. ഓരോ ഭാഗവും 60 പേജുകളിൽ കൂടരുതെന്ന് നിഷ്കർഷിച്ചിട്ടുണ്ട്. ഭാരം കുറഞ്ഞ ബാഗുകളും  ഉറപ്പാക്കാൻ ഹെഡ്മാസ്റ്റർമാർക്ക് നിർദേശം നൽകി. വെള്ളക്കുപ്പികൾ ഒഴിവാക്കി ക്ലാസ് മുറികളിൽ കുടിവെള്ളം ലഭ്യമാക്കാനും വലിപ്പവും പേജും കുറഞ്ഞ നോട്ട് ബുക്കുകളാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കാനും നിർദേശിച്ചിട്ടുണ്ട്.


പ്രധാന വാർത്തകൾ
 Top