21 August Wednesday

ഒറ്റ ദിവസംകൊണ്ട്‌ കോട്ടയം ജില്ലാ സാക്ഷരതാ മിഷന്‍ ശേഖരിച്ചത് 1205 പാക്കറ്റ് സാനിറ്ററി നാപ്കിനുകള്‍

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2019

കോട്ടയം > ഒരു ദിവസം കൊണ്ട് കോട്ടയം ജില്ലാ സാക്ഷരതാ മിഷന്‍ ശേഖരിച്ചത് 1205 പാക്കറ്റ് സാനിറ്ററി നാപ്കിനുകള്‍. പ്രളയ ദുരിത ബാധിതര്‍ക്കായി ജില്ലാ സാക്ഷരതാ മിഷന്‍ ഒരു ദിവസം കൊണ്ട് ശേഖരിച്ചത്  1205 പാക്കറ്റ് നാപ്കിനുകള്‍. ജില്ലയിലെ സാക്ഷരതാ പ്രേരക്മാരുടെയും തുല്യതാ ക്ലാസ് പഠിതാക്കളുടെയും സഹകരണത്തോടെയാണ് 11 ബ്ലോക്കുകളില്‍ നിന്ന് സമാഹരണം നടത്തിയത്.

ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.വി രതീഷ് കളക്ട്രേറ്റില്‍ എ.ഡി.എം അലക്സ് ജോസഫിന് ഇവ കൈമാറി. പ്രേരക്മാരായ യു.ഡി മത്തായി, കെ. ഡി പ്രേമാനന്ദ്, സാക്ഷരത മിഷന്‍ ഉദ്യോഗസ്ഥരായ താരാ തോമസ്, പി.കെ. ബിന്ദു, ഓമന സുധന്‍, അന്നമ്മ കെ. മാത്യു തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.


പ്രധാന വാർത്തകൾ
 Top