21 February Thursday

ശബരിമല നട ഇന്ന്‌ തുറക്കും; സന്നിധാനത്ത്‌ കനത്ത സുരക്ഷ

വെബ് ഡെസ്‌ക്‌Updated: Tuesday Feb 12, 2019

ശബരിമല> കുംഭമാസ പൂജയ്ക്കായി ശബരിമല ക്ഷേത്രം ഇന്ന് തുറക്കും. വൈകീട്ട് അഞ്ചിനാണ്‌ ക്ഷേത്രം തുറക്കുന്നത്. സ്‌ത്രീപ്രവേശനവുമായി ബന്ധപ്പെട്ട്‌ പ്രശ്‌നങ്ങൾ ഇല്ലാതിരിക്കാൻ  സന്നിധാനത്തും നിലയ്‌ക്കലിലും   കനത്ത പൊലീസ്‌ സുരക്ഷ ഏർപ്പെടുത്തി.

വൈകീട്ട് മേല്‍ശാന്തി വി എന്‍ വാസുദേവന്‍ നമ്പൂതിരി നട തുറക്കും . നട അടയ്ക്കുന്ന പതിനെഴാം തിയ്യതിവരെ സന്നിധാനത്ത് നിരോധനാജ്ഞയുണ്ട്.  നാളെ രാവിലെ 10ന് ശേഷമേ നിലയ്ക്കലില്‍ നിന്നു സന്നിധാനത്തേക്കു പോകാൻ അനുമതിയുള്ളൂ .
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top