03 February Friday

ശബരിമല തീർഥാടകർ കുഴഞ്ഞുവീണ്‌ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Nov 17, 2022

ശബരിമല> ശബരിമല ദർശനത്തിനെത്തിയ രണ്ട് തീർഥാടകർ ഹൃദയാഘാതംമൂലം മരിച്ചു. തിരുവനന്തപുരം ഇടവ ദർശനത്തുഭവനിൽ ചന്ദ്രൻ പിള്ള (69), ആന്ധ്ര സ്വദേശി പെഢിന്റി സഞ്ജീവ് (50) എന്നിവരാണ് മരിച്ചത്. ചന്ദ്രൻപിള്ള വ്യാഴം വൈകിട്ട് നാലേകാലോടെ അപ്പാച്ചിമേടിനുസമീപവും സഞ്ജീവ് നാലരയോടെ നീലിമല ഭാഗത്തുവച്ചുമാണ് കുഴഞ്ഞുവീണത്. ഇരുവരെയും പമ്പയിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top