16 August Sunday

ശബരിമല; സുരക്ഷിത പാതയൊരുക്കി മോട്ടോർ വാഹന വകുപ്പ്

വെബ് ഡെസ്‌ക്‌Updated: Tuesday Dec 3, 2019

ശബരിമല > ശബരിമല തീർഥാടകർക്ക‌് സുരക്ഷിത പാതയൊരുക്കാൻ അതീവ ശ്രദ്ധയോടെ മോട്ടോർ വാഹന വകുപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലായി 400 കിലോമീറ്ററോളം വരുന്ന റോഡുകളിലാണ് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയത‌്. പാതയോരങ്ങളിൽ ഹെൽപ്പ് ലൈൻ നമ്പരുകൾ പ്രദർശിപ്പിച്ചു. പതിനെട്ടോളം പട്രോളിങ് വാഹനങ്ങൾ  രാവും പകലും ഈ പാതകളിൽ റോന്തുചുറ്റുന്നു. ഇൻസ്‌പെക്ടറും ഡ്രൈവറും അടങ്ങുന്ന പട്രോളിങ് വാഹനങ്ങളിൽ ഫസ്റ്റ് എയ്ഡ്, റോഡ് സുരക്ഷാ ഉപകരണങ്ങൾ, വയർലെസ്, മൊബൈൽ ഫോൺ തുടങ്ങിയവയുമുണ്ടാകും. നിലയ്ക്കലെ ഇലവുങ്കൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രധാന കൺട്രോൾ റൂമാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

മുറി ബുക്കിങ്ങിന്‌  ഓൺലൈൻ സംവിധാനം

ശബരിമല > തീർഥാടകർക്ക് സന്നിധാനത്ത് മുറികൾ ഓൺലൈനായി പണമടച്ച് ബുക്കു ചെയ്യാം. www.onlinetdb.com എന്ന വെബ്സൈറ്റ് വഴി 15 ദിവസം മുമ്പേ ബുക്ക് ചെയ്യണം. 104 മുറികളാണ് ഓൺലൈൻ ബുക്കിങ്ങിന് നീക്കിവച്ചിട്ടുള്ളത്. വാടക 350 മുതൽ 2,200 രൂപവരെ. അതത് ദിവസത്തേക്ക് മുറിയെടുക്കുന്നതിന് 24 മണിക്കൂറും സൗകര്യമുണ്ടാകും.  സന്നിധാനത്തെ അക്കമഡേഷൻ സെന്ററിൽ നേരിട്ട് പണമടച്ച് മുറിയെടുക്കാം. 250 രൂപ മുതൽ 1,500 രൂപക്കു വരെ മുറി ലഭിക്കും. ഒരു മുറിയിൽ നാല് പേർക്ക് കഴിയാം.  12 മണിക്കൂർ, 16 മണിക്കൂർ സമയത്തേക്കാണ് മുറികൾ ലഭിക്കുക. ബുക്കിങ് സംബന്ധിച്ച പരാതികൾ support@onlinetdb.com എന്ന മെയിലിൽ അറിയിക്കാം.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top