22 August Thursday

ആചാരസംരക്ഷണത്തിന് വിശ്വാസികളെ തെരുവിലിറക്കുകയല്ല, നിയമപരമായ മാര്‍ഗങ്ങള്‍ അവലംബിക്കുകയാണ് വേണ്ടത്: കടകംപള്ളി

വെബ് ഡെസ്‌ക്‌Updated: Friday Jun 21, 2019

തിരുവനന്തപുരം  > ശബരിമലയുടെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ വിശ്വാസികളെ ഇനിയും വഞ്ചിക്കരുതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വിശ്വാസികളോട് ഒപ്പമാണെന്ന് പറഞ്ഞാല്‍ മാത്രം പോര. പ്രവര്‍ത്തിച്ച് കാണിക്കണം.

പ്രേമചന്ദ്രന്റെ ബില്ലിന്റെ അവസ്ഥ എന്താവുമെന്ന് എല്ലാവര്‍ക്കും അറിയാം. ആചാരസംരക്ഷണത്തിന് വിശ്വാസികളെ തെരുവിലിറക്കുകയല്ല, നിയമപരമായ മാര്‍ഗങ്ങള്‍ അവലംബിക്കുകയാണ് വേണ്ടത്.

ആചാരസംരക്ഷണമാണ് വേണ്ടതെങ്കില്‍ പാര്‍ലമെന്റിന്റെ ഈ സെഷനില്‍ തന്നെ കേന്ദ്ര സര്‍ക്കാര്‍ ബില്‍ കൊണ്ടുവരട്ടെ. സംസ്ഥാന സര്‍ക്കാരിന് നിയമവാഴ്ച പ്രധാനമാണ്. നിയമത്തിനനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കാനാവൂ എന്നും മന്ത്രി പറഞ്ഞു.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top