18 February Monday

സംഗീത സംവിധായകൻ എസ്‌ ബാലകൃഷ്‌ണൻ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jan 17, 2019

ചെന്നൈ> സംഗീത സംവിധായകൻ എസ്‌ ബാലകൃഷ്‌ണൻ (69) അന്തരിച്ചു. ചെന്നൈയിൽ ഇന്ന്‌ രാവിലെയായിരുന്നു  അന്ത്യം.

റാംജി റാവ്‌ സ്‌പീക്കിങ്‌, ഇൻ ഹരിഹർ നഗർ,ഗോഡ്‌ഫാദർ, കിലുക്കാംപെട്ടി , മിസ്‌റ്റർ ആന്റ്‌ മിസിസ്‌, വിയറ്റ്‌നാം കോളനി ,  നക്ഷത്രകൂടാരം  തുടങ്ങി 14 സിനിമകളുടെ സംഗീതം നിര്‍വഹിച്ചു. 80ലേറെ  മലയാള ചലചിത്രഗാനങ്ങൾ എസ്‌ ബാലകൃഷ്‌ണന്റേതായുണ്ട്‌. പാലക്കാട് ചിറ്റിലഞ്ചേരി സ്വദേശിയാണ്. ആദ്യം കോയാമ്പത്തൂരിലും പിന്നീട് ചെന്നൈയിലുമായി ഏറെനാളായി തമിഴ്നാട്ടിലായിരുന്നു.

ശ്രീവത്സൻ, വിമൽ ശങ്കർ എന്നിവർ മക്കളാണ്‌. സംസ്‌ക്കാരം വൈകിട്ട്‌ നടക്കും.


പ്രധാന വാർത്തകൾ
 Top