22 October Tuesday

'സ്വാതന്ത്ര്യ സമരചരിത്രത്തെ ആരംഭഘട്ടം മുതല്‍ ഒറ്റിയ ചരിത്രം സംഘപരിവാറിന്റേതാണ്‌'

വെബ് ഡെസ്‌ക്‌Updated: Saturday Sep 7, 2019

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ രൂപം കൊണ്ട ആദ്യ ജനാധിപത്യ ഗവണ്‍മെന്റ് ഒരു സംഘടനയെ ' വര്‍ഗീയ സംഘടന ' എന്ന് ഒഫിഷ്യല്‍ ഫയലുകളില്‍ രേഖപ്പെടുത്തിയതായി നിങ്ങള്‍ കേട്ടിട്ടുണ്ടോ ??

ആ സംഘടനയുടെ പേരാണ് rss .!

ഞാന്‍ ഒരു ആരോപണമുന്നയിച്ചതല്ലാ ഇത് ,

 വസ്തുതയാണ്; പിങ്കോ ഹ്യൂമന്‍ എഴുതുന്നു


ഫേസ്‌ബുക്ക് പോസ്റ്റ്



സംഘപരിവാറിന്റെ വ്യാജ ചരിത്ര നിര്‍മ്മിതിക്ക് ഒരു മറുപടി .!
...............................,,,...............,,.......................
'നന്ദി ,
നിങ്ങളുടെ ഏത് നുണപ്രചാരണങ്ങളെയും തുറന്നെഴുതി കാട്ടാന്‍ സാധിക്കുന്ന തലത്തില്‍ വായനയെ ,അതിന്റെ അന്വേഷണങ്ങളെ പാകപ്പെടുത്തുന്നതിന്'

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ രൂപം കൊണ്ട ആദ്യ ജനാധിപത്യ ഗവണ്‍മെന്റ് ഒരു സംഘടനയെ ' വര്‍ഗീയ സംഘടന ' എന്ന് ഒഫിഷ്യല്‍ ഫയലുകളില്‍ രേഖപ്പെടുത്തിയതായി നിങ്ങള്‍ കേട്ടിട്ടുണ്ടോ ??

ആ സംഘടനയുടെ പേരാണ് RSS .!

ഞാന്‍ ഒരു ആരോപണമുന്നയിച്ചതല്ലാ ഇത് ,
വസ്തുതയാണ്.

'Banning of R.S.S., KhakSars and Muslim League organisation in Indian States ' എന്ന ഒഫിഷ്യല്‍ സീക്രട്ട് ഫയലിലാണ് ഈ പരാമര്‍ശം ഉള്ളത്.
?(ചിത്രം 1 )



ചരിത്രത്തെ ആകെ അപനിര്‍മ്മിക്കാനുള്ള ശ്രമത്തിലാണ് ഇന്ന് ആര്‍.എസ്.എസ് നേതൃത്വം നല്‍കുന്ന ഭരണ സംവിധാനം .സംഘപരിവാര്‍ ഐ.ടി സെല്ലില്‍ പണിയെടുക്കുന്നവര്‍ ഓവര്‍ ടൈം പണിയിലാണ്. അത്തരമൊരു നുണവിഷലിപ്തമായ പ്രചരണം ശ്രദ്ധയില്‍ പെട്ടത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കുറിപ്പ് . രാജ്യത്തെ എണ്ണം പറഞ്ഞ വര്‍ഗീയ സംഘടന അനുഭാവികളായ സംഘപരിവാറുകാര്‍ ,സ്വാതന്ത്ര്യ സമരത്തില്‍ താങ്കളുടെ പങ്കിനെ ഏത് വിധേനയും അടയാള പെടുത്താനുള്ള ശ്രമങ്ങളിലാണ്.! അതിനവര്‍ പ്രചരപ്പിക്കുന്ന ഒരു കുറിപ്പില്‍ പറയുന്നത് കമ്യുണിസ്റ്റുകാര്‍ സ്വാതന്ത്ര്യ സമരത്തെ ചതിച്ചു എന്ന്.

പെട്ടെന്ന് വി.ഡി സവാര്‍ക്കര്‍ എന്ന ആര്‍.എസ്.എസ് നേതാവിനെ ഓര്‍മ്മ വന്നു. 1914 ഒക്ടോബര്‍ മാസം 3 തിയതി പോര്‍ട്ട് ബ്ലയറിലെ ജയിലില്‍ വെച്ച് അവിടുത്തെ സുപ്രണ്ടിന് എഴുതിയ കത്ത് അദ്ദേഹം എഴുതി അവസാനിപ്പിച്ചത് ഇങ്ങനെയാണ്.

' I Beg '

ഞാന്‍ യാചിക്കുന്നു എന്ന്.

(ചിത്രം 2 )

ആ കത്തിന്റെ മൂന്നാമത്തെ ഖണ്ഡിക ആരംഭിക്കുന്നത് ഇപ്രകാരമാണ്

' Therefore I most humbly beg to offer myself as a volunteert to do any service in the present war ..'

(ചിത്രം 3 )

സ്വന്തം നിലനില്‍പ്പിനായി ,തന്നെ വിട്ടയച്ചാല്‍ രാജ്യത്തെ ജനതയ്ക്ക് എതിരെ നിലകൊള്ളുന്ന ബ്രിട്ടിഷ്‌ക്കാര്‍ക്ക് വേണ്ടി നിസ്വാര്‍ത്ഥമായി പണിയെടുക്കുമെന്ന് പറഞ്ഞ് യാചിച്ച സവാര്‍ക്കറുടെ പിന്‍തലമുറ കമ്യുണിസ്റ്റുകാരെ ദേശസ്‌നേഹം പഠിപ്പിക്കാന്‍ വന്നിരിക്കുന്നു..

ആടിനെ പട്ടിയാക്കുക ,പട്ടിയെ പേപ്പട്ടിയാക്കുക എന്ന ലൈനാണ് ഓരോ നുണ എഴുതുമ്പോഴും സംഘപരിവാര്‍ സ്വീകരിച്ച് വരുന്നത്. ഇത്തവണ പിസി ജോഷി എന്നഇന്ത്യന്‍ കമ്യൂണിസ്റ്റ്പാര്‍ട്ടിയുടെ പ്രഥമ ജനറല്‍ സെക്രട്ടറിയുടെ സ്വാതന്ത്ര്യ സമര ഇടപെടലുകളാണ് സംഘപരിവാറിന്റെ നുണ
പ്രചരണായുധം.

അതിലെ ചില പരാമര്‍ശങ്ങള്‍ ഇതാണ്

'.....ഗാന്ധിജി പാര്‍ട്ടി സെക്രട്ടറി ജോഷിക്ക് കത്തെഴുതി. എന്താണ് നിങ്ങളുടെ പുതിയ നിലപാട്? നിങ്ങള്‍ ആരോടൊപ്പമാണ്? എന്തിനാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസില്‍ പിടിപ്പിക്കുന്നത്? സാമ്പത്തിക ശ്രോതസ് വെളിപ്പെടുത്താമോ? എന്നിങ്ങനെ തുടങ്ങി അക്കമിട്ട് ചോദ്യങ്ങള്‍ ഉന്നയിച്ചു.
ജോഷി അക്കമിട്ടുതന്നെ ഉത്തരങ്ങള്‍ നല്‍കി. പക്ഷെ അതിലൊന്നും വസ്തുതയോ ആത്മാര്‍ത്ഥതയോ ഉണ്ടായിരുന്നില്ല. ഗാന്ധിജി ഇവയ്ക്ക് മറുചോദ്യങ്ങള്‍ കത്ത് മുഖേന ചോദിച്ചെങ്കിലും ജോഷിയുടെ തുടര്‍ന്നുള്ള മറുപടിയും പാര്‍ട്ടിയുടെ അടവുനയങ്ങള്‍ക്ക് അനുസൃതം മാത്രമായിരുന്നു. '

ഇതില്‍ ഒന്ന് നിങ്ങള്‍ ശ്രദ്ധിച്ച് കാണും ,ഗാന്ധിജിയുടെ ചോദ്യങ്ങള്‍ക്ക് ജോഷി അക്കമിട്ട് മറുപടി നല്‍കിയിരുന്നു എന്നത്.? ആ മറുപടി പക്ഷേ നിങ്ങള്‍ കാണാന്‍ ഇടയില്ലാ ! ഇനി പി.സി ജോഷിയുടെ മറുപടിക്ക് ഗാന്ധി മറുപടി നല്‍കി! അവയും നിങ്ങള്‍ കാണാന്‍ ഇടയില്ലാ. വീണ്ടും മറുപടികള്‍ പരസ്പരം തുടര്‍ന്നു.ഇവയൊന്നും നിങ്ങള്‍ വായിക്കില്ലാ ! കാരണം ചോദ്യങ്ങള്‍ എഴുതിയവര്‍ പക്ഷേ അവയുടെ ഉത്തരങ്ങള്‍ നിങ്ങളെ കാണിക്കാതെ സമര്‍ത്ഥമായി ഒളിപ്പിച്ചു.അര്‍ദ്ധ സത്യങ്ങള്‍ പേ പിടിച്ച പട്ടിയെ പോലെ അലഞ്ഞ് നടക്കും.!

' Correspondence Between Mahatma Gandhi and P. C. Joshi ' എന്ന 62 പേജുകള്‍ നീണ്ട കത്തിടപ്പാടുകളിലെ ഗാന്ധിയുടെ ഒരു ചോദ്യപേജ് ഭാഗമാണ് നിങ്ങള്‍ കണ്ടതെങ്കില്‍ ആ 62 പേജുകളും ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കയാണ് ചുവടെ .????

?https://www.gandhiheritageportal.org/ghp_booksect.../LTg0Ny0y...

ഗാന്ധിക്ക് പീപ്പിള്‍ വാര്‍ എന്ന രാഷ്ട്രീയത്തോട് വിയോജിപ്പുണ്ടായിരുന്നു ,പക്ഷെ ആ വിമര്‍ശനത്തിനപ്പുറം ഗാന്ധി എഴുതിയത് ഇതാണ്.

'...I understand Your answser and appreciate them too...! എന്നാണ്.

എനിക്കുറപ്പുണ്ട് ,ആ കുറിപ്പില്‍ നിങ്ങള്‍ക്കിത് കാണാന്‍ സാധിക്കും.

(ചിത്രം 4 )

ഈ ആരോപണങ്ങളുടെ ഒക്കെ ആരംഭ ഘട്ടമൊന്ന് പഠിക്കണമെന്ന് തോന്നി. വാട്ട്‌സാപ്പ് ,സോഷ്യല്‍ മീഡിയ കാലത്തിനുമപ്പുറം പണ്ട് ഇതേ ആരോപണങ്ങള്‍ പി.സി.ജോഷി അടക്കമുള്ളവര്‍ നേരിട്ടിരുന്നു..! ഉദാഹരണമായി പറഞ്ഞാല്‍ പണ്ട് ആന്ധ്രയില്‍ നിലനിന്നിരുന്ന ഒരു പത്രമുണ്ടായിരുന്നു ആന്ധ്ര പത്രിക എന്ന പേരില്‍.അവര്‍ ഒരിക്കല്‍ എഴുതി

'ഗാന്ധിജി പി സി ജോഷിയോട് ചില ചോദ്യങ്ങള്‍ കത്ത് മുഖേനേ അറിയിച്ചു എന്നും ,ശേഷം ജോഷി ഗാന്ധിജിയുടെ മുമ്പില്‍ വരാന്‍ കൂട്ടാക്കിയിട്ടില്ലാ എന്നും '

നോക്കു 1920 ലെ സംഘപരിവാര്‍ അനുകൂല നുണ പ്രചരണത്തിന്റെ ഒരു സാമ്പിള്‍ ആണിത്.!

ഇനി ഞാന്‍ ഒരല്‍പ്പം വലിപ്പമേറിയ ചരിത്രം എഴുതാം. അവസാന വരി വരെ നിങ്ങള്‍ വായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

എനിക്ക് ലഭിച്ച വാട്ട്‌സാപ്പ് മെസേജില്‍ ഞാന്‍ വായിച്ച ഒരു ഭാഗം ഇതാണ്.

'രണ്ടാം ലോകമഹായുദ്ധം ശക്തിപ്പെട്ട സമയത്ത് ഇന്ത്യയുടെ പിന്തുണ ബ്രിട്ടന് അത്യാവശ്യമായിരുന്നു. എന്നാല്‍ ഈ സമയത്ത് സ്വാതന്ത്ര്യസമരം കൂടുതല്‍ ശക്തമാക്കാനാണ് ദേശീയപ്രസ്ഥാനങ്ങള്‍ തീരുമാനിച്ചത്. കോണ്‍ഗ്രസ്, മുസ്ലീം ലീഗ്, ഹിന്ദു മഹാസഭ തുടങ്ങിയ പ്രസ്ഥാനങ്ങളെ അതില്‍നിന്ന് പിന്തിരിപ്പിക്കാനായി സര്‍ സ്റ്റാഫോര്‍ഡ് ക്രിപ്‌സിന്റെ നേതൃത്വത്തില്‍ ഒരു സംഘം 1942 മാര്‍ച്ച് മാസത്തില്‍ ഇന്ത്യയിലെത്തി.



'രണ്ടാം ലോക മഹായുദ്ധ കാലത്തെ പ്രക്ഷോഭങ്ങളുടെ ചരിത്രമുണ്ട് ഇതിന് മറുപടി പറയാന്‍. 1939 സെപ്റ്റംബര്‍ 3-ാം തിയതിയാണ് ബ്രിട്ടിഷുകാര്‍ ജര്‍മ്മനിക്കെതിരെ യുദ്ധം പ്രഖ്യാപിക്കുന്നത്.ബ്രിട്ടന്‍ യുദ്ധം പ്രഖ്യാപിച്ചു കഴിഞ്ഞുടന്‍ വൈസ്രോയി ഇന്ത്യയും യുദ്ധത്തില്‍ പങ്കെടുക്കുന്നതായി പ്രഖ്യാപിച്ചു.ഇന്ത്യയെ യുദ്ധത്തില്‍ പങ്കാളിയാക്കുന്നതിന് മുന്‍പ് രാജ്യത്തെ ജനങ്ങളോട് സംസാരിക്കണമെന്ന് ആര്‍ക്കും തോന്നിയിരുന്നില്ലാ.രാജ്യത്ത് വലിയ നിലയില്‍ അമര്‍ഷം രൂപപ്പെട്ടു.ബ്രിട്ടിഷ് അധികാരത്തിനെതിരെ ഏറ്റുമുട്ടാന്‍ ജനങ്ങള്‍ തയ്യാറായ ഘട്ടത്തിലും നേതാക്കള്‍ അതിന് വലിയ താല്‍പര്യം കാണിച്ചില്ലാ.


എന്നാല്‍ 1939 നവംബറില്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോളിറ്റ് ബ്യുറോയുടെ പ്രമേയം ഇപ്രകാരമായിരുന്നു..

' ഈ സമയത്ത് ജനങ്ങളെ സംഘടിപ്പിച്ച് ഇന്ത്യയുടെ പൂര്‍ണ സ്വാതന്ത്ര്യത്തിന് വേണ്ടി ഈ യുദ്ധാവസരം വിനിയോഗിക്കണം.''

1940 ജനുവരി 26 ന് പാര്‍ട്ടിയുടെ വിജ്ഞാപനത്തില്‍ ഇന്ത്യയുടെ പൂര്‍ണ സ്വാതന്ത്ര്യത്തിന് വേണ്ടി സാമ്രാജ്യത്വ ഭരണം അവസാനിപ്പിച്ച് ജനാധിപത്യം സ്ഥാപിക്കാനും ,കൃഷിക്കാരെ നാടുവാഴിത്ത അടിമത്തത്തില്‍ നിന്ന് മോചിപ്പിക്കാനും വേണ്ടി സമരം നടത്താന്‍ അഹ്വാനം നല്‍കി.

ഇനി പി സി ജോഷി അയച്ച കത്തുകളിലേക്ക് ഒന്ന് മടങ്ങി നോക്കാം.

1943 മാര്‍ച്ച് 15 ന് പി.സി ജോഷി റെജിനാള്‍ഡിന് അയച്ച കത്തില്‍ നിരവധി സബ് ഹെഡുകളുണ്ട്. Our Legality എന്ന് തുടങ്ങുന്ന ഹെഡ് തൊട്ട് Government attitude towards Us എന്നിങ്ങനെ പലതും. ഇവയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഗവണ്‍മെന്റിനോടുള്ള മറുപടി എന്ന തലക്കെട്ടില്‍ എഴുതിയ കാര്യങ്ങള്‍ ഞാന്‍? (ചിത്രം 5 ) ആയി നല്‍കുന്നു. എത്ര സുവ്യക്തമാണ് നിലപാട്.

' ഞങ്ങള്‍ സ്വതന്ത്രര്‍ അല്ലായെന്നും അതിന് കാരണം ഇന്ത്യയില്‍ നിലനില്‍ക്കുന്നത് ഒരു വിദേശ ഗവണ്‍മെന്റ് ആണെന്നും ,ശരിയായ നിലയില്‍ ജനങ്ങളെ അണിനിരത്തി പ്രതിരോധം യുദ്ധത്തില്‍ പ്രകടിപ്പിക്കാന്‍ ഏറ്റവും പ്രാഥമികമായി ഒരു ദേശിയ ഗവണ്‍മെന്റ് ഉണ്ടാവേണ്ടതുണ്ടെന്നും പാര്‍ട്ടി എന്ന നിലയില്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് തുറന്ന് പറയാന്‍ പറ്റിയിരുന്നു.

ഇനി പിസി ജോഷിയുടെയും ,ഗാന്ധിയുടെയും ,റെജിനാള്‍ഡിന്റെയും കത്തിടപാടുകള്‍ക്ക് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്നേ നടന്ന മറ്റൊരു കത്തിടപ്പാട് ഞാന്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്താം.!ദേശസ്നേഹം കൊണ്ട് ഊറ്റം കൊണ്ട് നുണകഥകള്‍ നിര്‍മ്മിക്കുന്ന സംഘപരിവാറുകാരുടെ തലതൊട്ടപ്പന്‍മാരില്‍ ഒരാളുടെ നിരവധി കത്തുകളില്‍ ഒന്ന്..!

1913 അന്ന് നിലവില്‍ ഉണ്ടായിരുന്ന ഇന്ത്യാ ഗവണ്‍മെന്റിലെ അംഗമായിരുന്ന സര്‍ റെജിനാള്‍ഡ് ക്രാഡോക് അന്റ്റമെന്‍ നിക്കോബാറിലെ സെല്ലുലാര്‍ ജയില്‍ സന്ദര്‍ശിച്ചപ്പോള്‍ വി.ഡി സവാര്‍ക്കര്‍ നേരിട്ടൊരു ദയാഹര്‍ജി സമര്‍പ്പിച്ചു.
ആ ദയഹര്‍ജി ഒപ്പം നല്‍കുന്നു. അതിലെ അവസാന വരികള്‍ ചുവടെ പറയും വിധമാണ്.????
( ചിത്രം 6 ,7)

' .... എന്റെ പരിവര്‍ത്തനവും ഭാവിയിലെ എന്റെ പെരുമാറ്റവും ആത്മാര്‍ഥതയുള്ളതാകയാല്‍ സര്‍ക്കാര്‍ ഇഷ്ടപ്പെടുന്ന ഏത് നിലയില്‍ സര്‍ക്കാരിനെ സേവിക്കാനും ഞാന്‍ സന്നദ്ധനാണ്. സര്‍വശക്തന് മാത്രമേ ദയാലുവാകാന്‍ സാധിക്കു.അക്കാരണത്താല്‍ രക്ഷകര്‍ത്താവായ സര്‍ക്കാരിന്റെ വാതിലുകളിലേക്കല്ലാതെ വഴി തെറ്റിപ്പോയ പുത്രന് എവിടേക്ക് മടങ്ങനാണ് സാധിക്കുക. ???



ഈ കത്ത് ആരംഭിക്കുന്നതും ' l Beg ' എന്ന് യാചിച്ചാണ്,,!

സ്വാതന്ത്ര്യ സമരചരിത്രത്തെ അതിന്റെ ആരംഭ ഘട്ടം മുതല്‍ ഒറ്റിയ ചരിത്രം നിങ്ങളുടെതാണ് സംഘപരിവാറുകാരാ..! കഥകളിനിയേറെ പറയാനുണ്ട് ,പങ്ക് വെയ്ക്കാനേറെയുണ്ട്,,!

ഡാറ്റാ അവലംബം ചുവടെ

A) R C Majundar ,Penal Settlement in the andamans ,Delhi,1975 ,Page 211-215

B) 'Home Department (Political A) 1915,Nos 68-160', Page 14-16

C) National Archives of India,Home political ,Digitalized Documents,Letter From Mr P C Joshi of the communist party of India forwarding memoranda About The activities of Communist party in The province

D)Banning of R.S.S., KhakSars and Muslim League organisation in Indian States 'National Archives of India

E) Gandhi Heritage portal,Correspondence Between Mahatma Gandhi and P. C. Joshi

തുടരും..............!

 


പ്രധാന വാർത്തകൾ
 Top