08 July Wednesday

കർണാടകത്തിൽനിന്ന്‌ നിയമം ലംഘിച്ച്‌ ആളെ കടത്തൽ; ആർഎസ്‌എസ്സുകാരൻ അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Saturday May 30, 2020

പയ്യന്നൂർ > കർണാടകത്തിൽനിന്നും ലോക്ക്‌ഡൗൺ നിയമങ്ങൾ ലംഘിച്ച് ഊടുവഴികളിലൂടെ മനുഷ്യക്കടത്ത് നടത്തിയ സംഭവത്തിൽ  ആർഎസ്എസ്സുകാരൻ പിടിയിൽ.  കുന്നരു കാരന്താട്ടെ ധനരാജ് വധക്കേസിലെ പ്രതിയായ എട്ടിക്കുളം കക്കംപാറയിലെ പ്രജിത്ത് ലാലി (27) നെയാണ്  പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം പയ്യന്നൂർ പൊലീസ് അചറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രിയാണ് കർണാടകത്തിൽനിന്ന്‌ നേഴ്സിങ് വിദ്യാർഥികളായ നാലുപേരെ  ഊടുവഴികളിലൂടെ വാഹനത്തിൽ കേരളത്തിൽ എത്തിച്ചത്. എട്ടിക്കുളം കക്കംപാറ, കരിവെള്ളൂർ, പുളിങ്ങോം, രാജപുരം എന്നിവിടങ്ങളിലാണ് യാത്രക്കാരെ ഇറക്കിയത്.

പയ്യന്നൂർ സിഐ എ വി  ജോണിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പ്രിൻസിപ്പൽ എസ്ഐ പി  ബാബുമോന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ്‌  പ്രതിയെ അറസ്റ്റു ചെയ്‌തത്‌.  മനുഷ്യക്കടത്തിന് ഉപയോഗിച്ച വാഹനവും  കണ്ടെത്തി.  2016 ജൂലൈ 11  അർധരാത്രിയിൽ കക്കംപാറയിലെ വീട്ടുമുറ്റത്തുവച്ച് സി വി ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ അഞ്ചാം പ്രതിയാണ് പ്രജിത്ത് ലാൽ. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കണ്ണൂർ താണയിലെ സർക്കാർ ക്വാറന്റൈൻ സെന്ററിലേക്ക് മാറ്റി. കർണാടകത്തിൽനിന്നുമെത്തിയ നേഴ്‌സിങ്‌ വിദ്യാർഥികളെ  കണ്ടെത്താൻ പൊലീസ്‌ അന്വേഷണം തുടങ്ങി.

പ്രധാന വാർത്തകൾ
 Top