19 March Tuesday

പയ്യോളിയിൽ വീടിനു നേരെ ആർഎസ്‌എസ്‌ ബോംബാക്രമണം; 3 പേർ കസ്റ്റഡിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Jan 14, 2019


കോഴിക്കോട്‌> പയ്യോളിയിൽ സിപിഐ എം പ്രവർത്തകരുടെ വീടിന്‌ നേരേ ആർഎസ്‌എസുകാർ ബോംബെറിഞ്ഞു. സംഭവത്തിൽ മൂന്ന്‌ പേരെ കസ്‌റ്റഡിയിലെടുത്തു.

ജനാധിപത്യ മഹിള അസോസിയേഷൻ പയ്യോളി നോർത്ത് മേഖല കമ്മിറ്റി അംഗവും, അയനിക്കാട് സൗത്ത് യൂണിറ്റ് പ്രസിഡണ്ടുമായ ആവിത്താരേമ്മൽ ബീനയുടെയും, ചെത്തുതൊഴിലാളി യൂണിയൻ സിഐടിയു  പ്രവർത്തകനായ സത്യന്റെയും വീടിനു നേരെയാണ്‌ ആക്രമണമുണ്ടയത്‌.  ഞായറാഴ്ച രാത്രി 11.55 ഓടെയാണ്‌ ബോംബെറിഞ്ഞത്‌.

ജനൽ ചില്ലുകളും കസേരകളും നിശേഷം തകർന്നു.സംഭവത്തോടനുബന്ധിച്ച് തിങ്കളാഴ്ച പുലർച്ചെ 4.30 ഓടെമേൂന്ന്‌ ആർഎസ്‌എസുകാരെ കസ്‌റ്റഡിയിലെടുത്തു.

ഇവർ സംഭവ ത്തിനുശേഷം ബി ജെ പി കേന്ദ്രത്തിലുള്ള ഒരു വീടിന്റെ ടെറസിൽ ഒളിച്ചിരിക്കുകയായിരുന്നു.സംഭവ സ്ഥലം സിപിഐ എം നേതാക്കൾ സന്ദർശിച്ചു .


പ്രധാന വാർത്തകൾ
 Top