23 April Tuesday

അഞ്ചലില്‍ സിപിഐ എം പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം; ഒരാളുടെ കൈപ്പത്തി അറ്റു

വെബ് ഡെസ്‌ക്‌Updated: Sunday Aug 12, 2018

കൊല്ലം > കൊല്ലം അഞ്ചലില്‍ രണ്ട് സിപിഐ എം പ്രവര്‍ത്തകരെ ബിജെപി ക്രിമിനല്‍ സംഘാംഗം വെട്ടി. അഞ്ചല്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും താന്നിമുകുള്‍ ബ്രാഞ്ച് സെക്രട്ടറിയുമായ അനില്‍കുമാര്‍, സുഹൃത്തും സിപിഐ എം പ്രവര്‍ത്തകനുമായ ജയന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ബിജെപി പ്രവര്‍ത്തകനായ കോമളം സ്വദേശി വേണുവാണ് ഇരുവരെയും വെട്ടിയത്.

അനില്‍കുമാറിന്റെ കൈയ്‌‌ക്കും ജയന്റെ തലയ്‌‌ക്കുമാണ് വെട്ടേറ്റത്. അനില്‍കുമാറിന്റെ ഇടത് കൈപ്പത്തി അറ്റനിലയിലാണ്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്‌‌ച്ച രാത്രി ഏഴുമണിയോടെയാണ് സംഭവം. അനില്‍കുമാറിന്റെ വീടിനുസമീപത്തെ സ്ത്രീകളെ വേണു സ്ഥിരമായി ചീത്തവിളിക്കുമായിരുന്നു. ഞായറാഴ്ച്ച രാത്രി അനില്‍കുമാറിന്റെ വീടിനുമുന്‍പില്‍  വേണു മദ്യപിച്ചെത്തുകയും ചീത്തവിളി നടത്തുകയും ചെയ്തു. ഇത് ചോദിക്കാന്‍ ചെന്നപ്പോഴാണ് കൈയ്യില്‍ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച് വേണു ഇരുവരെയും മാരകമായി വെട്ടിയത്.



 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top