13 May Thursday
ഒരാൾക്ക്‌ പ്രായപൂർത്തിയായില്ല

ആലപ്പുഴയിൽ വിദ്യാർഥിനിയിൽനിന്ന് 10 പവൻ തട്ടിയ 
ആർഎസ്‌എസുകാർ റിമാൻഡിൽ

വെബ് ഡെസ്‌ക്‌Updated: Saturday Apr 17, 2021
കാർത്തികപ്പള്ളി > പ്രായപൂർത്തിയാകാത്ത പെൺകുട്ടിയിൽ നിന്ന്‌ പലപ്പോഴായി പത്തേമുക്കാൽ പവൻ സ്വർണം തട്ടിയ മൂന്ന്‌ ആർഎസ്‌എസ്‌ പ്രവർത്തകർ പിടിയിൽ. മുതുകുളം ചൂളത്തെരുവ് സ്വദേശികളായ ഗോകുൽ കൃഷ്ണൻ (18), കിരൺ (20), പ്രായപൂർത്തിയാകാത്ത മറ്റൊരാൾ എന്നിവരാണ്‌ കുടുങ്ങിയത്‌.
 
മുതുകുളം സ്വദേശിനിയായ പ്ലസ്‌ ടു വിദ്യാർഥിനിയുമായി  പ്രായപൂർത്തിയാകാത്ത പ്രതി ആദ്യം സൗഹൃദം സ്ഥാപിച്ചു. കൂടുതൽ അടുത്തതോടെ പലപ്പോഴായി പണവും സ്വർണവും വാങ്ങുകയായിരുന്നു. അടുപ്പം മുതലെടുക്കാൻ കഴിഞ്ഞതോടെ മൂവരും ഭീഷണിപ്പെടുത്താനും തുടങ്ങി. 23 തവണയായാണ്‌ സ്വർണം വാങ്ങിയത്.
 
ഇതുപയോഗിച്ച് ബെെക്ക് വാങ്ങുകയായിരുന്നു ലക്ഷ്യം. പെൺകുട്ടിയുടെ പക്കലുള്ള സ്വർണം കാണാതായതോടെ സംശയം തോന്നിയ വീട്ടുകാർ ചോദിച്ചതോടെയാണ് മൂവർ സംഘത്തിന്റെ തട്ടിപ്പ് പുറത്തായത്. പരാതി നൽകിയതിനെത്തുടർന്ന് മൂവരെയും പൊലീസ് പിടികൂടി. പ്രായപൂർത്തിയാകാത്തയാളെ ജൂവനൈൽ ഹോമിലേയ്ക്ക് അയച്ചു. മറ്റു രണ്ടുപേരയെും  കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. പ്രതികൾ സജീവ ആർഎസ്എസ് പ്രവർത്തകരാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലടക്കം പ്രചാരണത്തിനുണ്ടായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top