27 January Monday

റിസർവ്‌ ബാങ്ക്‌ റിപ്പോ നിരക്ക്‌ കുറച്ചു; പലിശനിരക്ക്‌ കുറയും

വെബ് ഡെസ്‌ക്‌Updated: Thursday Jun 6, 2019

മുംബൈ> റിപ്പോ നിരക്കിൽ കാൽ ശതമാനം ഇളവ്‌ നൽകി റിസർവ്‌ ബാങ്ക്‌ പുതിയ വായ്‌പാ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക്‌ 5.75 ശതമാനമാക്കിയാണ്‌ കുറച്ചത്‌. ഇതോടെ ബാങ്കുകളുടെ ഭവന ‐ വാഹന വായ്‌പാ പലിശ നിരക്കുകൾ കുറയും.

നേരത്തെ ഫെബ്രുവരിയിലും ഏപ്രിലും റിപ്പോ നിരക്കിൽ ഇളവ്‌ വരുത്തിയിരുന്നു. വാണിജ്യ ബാങ്കുകൾ റിസർവ്‌ ബാങ്കിൽ നിന്നെടുക്കുന്ന വായ്‌പക്ക്‌ ഈടാക്കുന്ന പലിശയാണ്‌ റിപ്പോ നിരക്ക്‌.

എൻഇഎഫ്‌റ്റി, ആർടിജിഎസ്‌ പണമിടപ്പാടുകൾക്ക്‌ റിസർവ്‌ ബാങ്ക്‌ ഫീസ്‌ ഈടാക്കുന്നതും നിർത്തി.ഈ ഇളവുകൾ ഇടപാടുകാർക്ക്‌ നൽകണമെന്നാണ്‌ ബാങ്കുകൾക്കുള്ള നിർദ്ദേശം
 


പ്രധാന വാർത്തകൾ
 Top