തിരുവനന്തപുരം> സംസ്ഥാന വ്യവസായ വകുപ്പ് പാരമ്പര്യേതര ഊർജ്ജം പ്രോത്സാഹിപ്പിക്കുന്നതിനായി ആ മേഖലയിൽ ഗവേഷണങ്ങൾക്ക് പ്രാധാന്യം നൽകുമെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. ഇ- മൊബിലിറ്റി, പാരമ്പര്യേതര ഊർജ്ജ മാർഗ്ഗങ്ങൾ എന്നിവയെക്കുറിച്ച് അന്തർദേശീയ കോൺഫറൻസും എക്‌സ്പോയും ആയ ഇവോൾവിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങിൽ ഗതാഗതമന്ത്രി ആന്റണി രാജു അധ്യക്ഷനായി.
നാല് ദിവസം നീളുന്ന അന്തർദേശീയ മേളയിൽ രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള ഓട്ടോമൊബൈൽ രംഗത്തെ ഗവേഷകർ, ബാറ്ററി നിർമാതാക്കൾ, സ്റ്റാർട്ടപ്പുകൾ, വാഹന നിർമ്മാതാക്കൾ എന്നിവർ പങ്കെടുക്കുന്നുണ്ട്. ചടങ്ങിൽ മന്ത്രിമാരായ കെ എൻ ബാലഗോപാൽ, കെ രാജൻ, ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്, ഇന്ത്യയിലെ ജർമൻ കോൺസൽ ജനറൽ അഹിം ബർകാട്ട്, മേയർ ആര്യ രാജേന്ദ്രൻ, ഗതാഗത വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ, ട്രാൻസ്‌പോർട്ട് കമ്മീഷണർ എസ് ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..