17 September Tuesday

കാലവർഷക്കെടുതി: എറണാകുളത്ത്‌ ദുരിതാശ്വാസ ക്യാമ്പുകൾ അവസാനിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2019

കൊച്ചി> കാലവർഷക്കെടുതിയെ തുടർന്ന്‌ എറണാകുളം ജില്ലയിലാരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തനം അവസാനിപ്പിച്ചു. ഏലൂർ വില്ലേജ് പരിധിയിലെ ഏലൂർ പകൽവീട്ടിലെ ക്യാമ്പ് ഇന്നലെ രാവിലെ 10ന്‌ പ്രവർത്തനം അവസാനിപ്പിച്ചതോടെയാണ് ക്യാമ്പുകൾ അവസാനിച്ചത്. കനത്ത മഴയെ തുടർന്ന് വെള്ളം കയറിയതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചിരുന്നു. ജില്ലയിലാകെ 169 ക്യാമ്പുകളാണ്‌ പ്രവർത്തിച്ചിരുന്നത്‌.   

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top