18 October Friday

മത്സരിക്കാൻ ജോസഫ്‌ ഗ്രൂപ്പ്‌ നേതാവും; പാലായിൽ വിമതനീക്കം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2019

 കോട്ടയം > പാലാ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പി ജെ ജോസഫ്‌ വിഭാഗം നേതാവും. കർഷക യൂണിയൻ സംസ്ഥാന സെക്രട്ടറി ജോസഫ്‌ കണ്ടത്തിൽ ഉപവരണാധികാരി ളാലം ബിഡിഒ ഇ ദിൽഷാദ‌് മുമ്പാകെ സ്വതന്ത്ര സ്ഥാനാർഥിയായി നാമനിർദേശ പത്രിക സമർപ്പിച്ചു. സ്ഥാനാർഥിക്കൊപ്പം പാലായിലെ ജോസഫ്‌ ഗ്രൂപ്പ്‌ നേതാക്കളും എത്തിയിരുന്നു. സ്വതന്ത്ര സ്ഥാനാർഥിയായാണ്‌ മത്സരിക്കുന്നതെന്ന്‌ ജോസഫ്‌ കണ്ടത്തിൽ പറഞ്ഞു. സാങ്കേതിക പ്രശ്‌നങ്ങൾ ഉള്ളതിനാലാണ്‌ പത്രിക സമർപ്പിക്കുന്നതെന്ന്‌ ജോസഫ്‌ ഗ്രൂപ്പ്‌ നേതാക്കൾ പറഞ്ഞു.

 രണ്ടില ചിഹ്നം അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ ജോസ്‌ കെ മാണി വിഭാഗം വരണാധികാരിക്ക്‌ കത്ത്‌ നൽകിയിരുന്നു. എന്നാൽ ജോസ്‌ ടോമിന്‌ രണ്ടില ചിഹ്നം നൽകരുതെന്നാവശ്യപ്പെട്ട്‌ പി ജെ ജോസഫ്‌ വരണാധികാരിക്ക്‌ കത്ത്‌ നൽകി. കേരള കോൺഗ്രസിന്‌ സ്ഥാനാർഥിയില്ലെന്നും ജോസഫ്‌ വരണാധികാരിയെ അറിയിച്ചു.



മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top