മട്ടാഞ്ചേരി> കരിഞ്ചന്തയിൽ വിൽപ്പനയ്ക്കായി കടത്താൻ ശ്രമിച്ച അരി പിടിച്ചെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മട്ടാഞ്ചേരി പൊലീസാണ് 15 ചാക്ക് റേഷനരിയും അരി മാറ്റുന്നതിന് ഉപയോഗിക്കുന്ന മെഷീനും പിടിച്ചെടുത്തത്. വ്യാഴം വൈകിട്ടാണ് മട്ടാഞ്ചേരി ജൂതത്തെരുവിൽ പ്രവർത്തിക്കുന്ന നബീസ ഉമ്മർ ലൈസൻസിയായുള്ള എആർഡി ആറാംനമ്പർ റേഷൻ കടയിൽനിന്ന് അരി ഓട്ടോറിക്ഷയിൽ കടത്താൻ ശ്രമിച്ചത്. രഹസ്യവിവരത്തെത്തുടർന്ന് എത്തിയ പൊലീസ് ഓട്ടോ ഉൾപ്പെടെ പിടിച്ചെടുക്കുകയായിരുന്നു.
ഒമ്പത് ചാക്ക് കുത്തരി, ആറ് ചാക്ക് പച്ചരി എന്നിവയാണ് പൊലീസ് പിടിച്ചെടുത്തത്. അരി കടത്താൻ ശ്രമിച്ച, ഫോർട്ട് കൊച്ചി സ്വദേശി സുനിൽ ബാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭക്ഷ്യവകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. റേഷൻ കടയിലെ ഭക്ഷ്യസാധനങ്ങളുടെ കണക്കിൽ വ്യത്യാസം കണ്ടെത്തിയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..