21 October Wednesday

"ജലീലിന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് പറഞ്ഞിട്ടില്ല'; മലക്കംമറിഞ്ഞ്‌ ചെന്നിത്തല

വെബ് ഡെസ്‌ക്‌Updated: Tuesday Sep 15, 2020

തിരുവനന്തപുരം> കെടി ജലീലിന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് രമേശ് ചെന്നിത്തല. പ്രോട്ടോക്കോള്‍ ലംഘനം സംബന്ധിച്ചാണ് പറഞ്ഞത്. അവിടെ നിന്ന് വന്ന പാര്‍സലില്‍ എന്താണ് എന്നത് സംബന്ധിച്ചാണ് സംശയം. ഇതെല്ലാമാണ് ആളുകളില്‍ സംശയമുണ്ടാക്കിയത്.

 ആ പാര്‍സലില്‍ വന്നതെന്താണെന്ന് ആര്‍ക്കും അറിയില്ല. മന്ത്രി പറയുന്നതല്ലാതെ ഇന്നുവരെ അതിലെന്താണെന്ന്  ആര്‍ക്കും അറിയില്ല. ഇതൊക്കെ ദുരൂഹമാണെന്നാണ് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടത്. അല്ലെങ്കില്‍ ഇഡിയുടെ വക്താവ് പറയട്ടെയെന്നും മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് ചെന്നിത്തല മറുപടി പറഞ്ഞു
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top