19 August Monday

നാളെമുതൽ മഴ കനക്കും; ഏഴ് തെക്കന്‍ ജില്ലകളിൽ യെല്ലോ അലര്‍ട്ട്

വെബ് ഡെസ്‌ക്‌Updated: Sunday Jun 9, 2019

തിരുവനന്തപുരം > നാളെ മുതല്‍ സംസ്ഥാനത്ത് മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷ കേന്ദ്രം. അറബികടലിന്റെ തെക്കുകിഴക്കന്‍ ഭാഗത്ത് രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തിപ്പെട്ട് ചുഴലിക്കാറ്റാകാനും സാധ്യതയുണ്ട്. അടുത്ത 48 മണിക്കൂറിനകം ന്യൂനമര്‍ദ്ദം ശക്തിപ്പെട്ട് തീവ്രന്യൂനമര്‍ദ്ദമാകുമെന്ന്‌ കാലവസ്ഥാ നിരീക്ഷണം കേന്ദ്രം അറിയിച്ചു.

ഏഴ് തെക്കന്‍ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്‌. മീന്‍ പിടിക്കാന്‍ പോകുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശവും നല്‍കി. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്.

 കന്യാകുമാരി, ശ്രീലങ്കന്‍ തീരങ്ങളില്‍ മത്സ്യബന്ധനങ്ങളില്‍ പോകരുതെന്ന് ഇന്ന് രാവിലെ കാലാവസ്ഥ നിരീക്ഷ കേന്ദ്രം മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top