02 June Tuesday

ശക്തമായ മഴ തുടരും; ഒപ്പം മിന്നലും

സ്വന്തം ലേഖകൻUpdated: Sunday Oct 20, 2019

തിരുവനന്തപുരം >  ഇടിമിന്നലോടുകൂടിയ തുലാമഴ അടുത്ത നാലുദിവസവും തുടരും. ഞായറാഴ്‌ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ മഞ്ഞ അലർട്ട്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌.

 തിങ്കളാഴ്‌ച തിരുവനന്തപുരം, കൊല്ലം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും ചൊവ്വാഴ്‌ച പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ബുധനാഴ്‌ച എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ  ജില്ലകളിലും ശക്തമായ മഴയുണ്ടാകും.

 മഴയ്‌ക്കൊപ്പം പകൽ രണ്ടുമുതൽ രാത്രി 10 വരെ ശക്തമായ മിന്നലിനുള്ള സാധ്യതയുമുണ്ട്‌. മിന്നൽ ജാഗ്രതാ നിർദേശങ്ങൾ പാലിക്കണം. തിങ്കളാഴ്‌ചവരെ കടലിൽ പോകരുതെന്ന്‌ മത്സ്യത്തൊഴിലാളികൾക്കും മുന്നറിയിപ്പുണ്ട്‌.


പ്രധാന വാർത്തകൾ
 Top