തിരുവനന്തപുരം> ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം തീവ്ര ന്യൂനമർദമായി ശക്തി പ്രാപിച്ചതായി കാലാവസ്ഥാ വകുപ്പ്. ബുധനോടെ ശ്രീലങ്കൻ തീരത്ത് കരയിൽ പ്രവേശിക്കാനാണ് സാധ്യത. ഇതിന്റെ സ്വാധീനത്തിൽ സംസ്ഥാനത്ത് വ്യാഴം വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടെ മഴയ്‌ക്ക് സാധ്യതയുണ്ട്.
തെക്കൻ കേരളത്തിലും മധ്യ കേരളത്തിലുമാണ് കൂടുതൽ മഴ സാധ്യത. തമിഴ്‌നാട് തീരം, മാന്നാർ കടലിടുക്ക്, കന്യാകുമാരി തീരം, ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ 65 കിലോ മീറ്റർ വരെ വേഗതയിൽ കാറ്റിനു സാധ്യതയുള്ളതിനാൽ മീൻപിടിത്തത്തിനു പോകരുത്. തമിഴ്‌നാട് തീരത്ത് മീൻപിടിത്തത്തിൽ ഏർപ്പെട്ടവർ ഉടൻ തീരത്തെത്തണം. കേരളം, കർണാടക, -ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടിത്തത്തിനു തടസ്സമില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..