കോട്ടയം>രാഹുൽ വയനാട്ടിൽ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തെ രാഹുൽ കേരള സന്ദർശനത്തിന് വന്നപ്പോൾ ഈ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
മുസ്ലിം ലീഗ് , കേരള കോൺസ് നേതാക്കളുമായി ഇക്കാര്യം ചർച്ച ചെയ്തു . അവരും സന്തോഷം പ്രകടിപ്പിച്ചു. കോൺഗ്രസ് നേതാക്കളുമായി ഇക്കാര്യം സംസാരിച്ചു. പ്രചാരണം തുടങ്ങിയ ടി സിദ്ദിക്ക് പിന്മാറാൻ സന്നദ്ധനായിട്ടുണ്ട്. അന്തിമ തീരുമാനം പ്രഖ്യാപിക്കേണ്ടത് ഹൈക്കമാണ്ടാണെന്നും ചെന്നിത്തല പറഞ്ഞു.
രാഹുൽ വരണമെന്ന് താനും ആവശ്യപ്പെട്ടിരുന്നതായി ഉമ്മൻ ചാണ്ടി പത്തനംതിട്ടയിൽ വെളിപ്പെടുത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..