09 August Tuesday

എം പി ഓഫീസ് മാര്‍ച്ച്: എസ്എഫ്‌ഐ വയനാട് ജില്ലാ കമ്മറ്റി പിരിച്ചുവിട്ടു

വെബ് ഡെസ്‌ക്‌Updated: Sunday Jul 3, 2022

വയനാട്> എസ്എഫ്‌ഐ വയനാട് ജില്ലാ കമ്മറ്റി പിരിച്ചുവിട്ടു.ബഫര്‍ സോണ്‍ വിഷയവുമായി ബന്ധപ്പെട്ട് വയനാട് ജില്ല കമ്മറ്റി നടത്തിയ എം പി ഓഫീസ് മാര്‍ച്ചില്‍  വലിയ വീഴ്‌ചയുണ്ടായി എന്ന കണ്ടെത്തലിന്റെ ഭാഗമായാണ് നടപടി.

  'സംസ്ഥാന നേതൃത്വത്തെ അറിയിക്കാതെ ഇത്തരമൊരു വിഷയം ഏറ്റെടുത്ത് മാര്‍ച്ച് നടത്തിയത് സംഘടനാപരമായി പരിശോധിക്കുമ്പോള്‍ വലിയ വീഴ്ച്ചയായി കമ്മറ്റി വിലയിരുത്തി. അതിന്റെ ഭാഗമായ നടപടി എന്ന് നിലയ്ക്ക് വയനാട് ജില്ലാ കമ്മറ്റി പിരിച്ചുവിടുന്നു. പകരം ഏഴംഗ  അഡ്‌ഹോക് കമ്മറ്റിയെ തീരുമാനിച്ചു'- എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രി പ്രതികരിച്ചു


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top