19 March Tuesday

ജാമ്യ വ്യവസ്‌ഥ ലംഘിച്ചു; രാഹുൽ ഈശ്വറിനെ അറസ്‌റ്റ്‌ ചെയ്യാൻ ഉത്തരവ്‌

വെബ് ഡെസ്‌ക്‌Updated: Saturday Dec 15, 2018

റാന്നി>ജാമ്യ വ്യവസ്‌ഥ ലംഘിച്ചതിനാൽ രാഹുൽ ഈശ്വറിനെ അറസ്‌റ്റ്‌ ചെയ്യാൻ കോടതി ഉത്തരവ്‌. ജാമ്യം റദ്ദാക്കിയ റാന്നി ഗ്രാമ ന്യായാലയ കോടതിയാണ്‌ അറസ്‌റ്റ്‌ ചെയ്യാൻ ഉത്തരവായത്‌. 

പമ്പയിൽ പൊലീസിനെ തടഞ്ഞ കേസിലാണ്‌ രാഹുൽ ഈശ്വർ അറസ്‌റ്റിലായതും  പിന്നീട്‌ ജാമ്യത്തിൽ ഇറങ്ങിയതും. എല്ലാ ശനിയാഴ്‌ചകളിലും സ്‌റ്റേഷനിൽ വന്ന്‌ ഒപ്പിടമെന്ന ജാമ്യ വ്യവസ്‌ഥയാണ്‌ തെറ്റിച്ചത്‌.ഇത്‌  പൊലീസ്‌ കോടതിയുടെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു.

ശബരിമലയിൽ സ്‌ത്രീ പ്രവേശം അനുവദിച്ച സുപ്രീംകോടതി ഉത്തരവിനെതിരെയാണ്‌ പൊലീസിനേയും ഭക്‌തരേയും രാഹുലും സംഘവും തടഞ്ഞത്‌.


പ്രധാന വാർത്തകൾ
 Top