14 December Saturday

ആര്‍ സാംബന് പരിസ്ഥിതിമിത്രം അവാര്‍ഡ്

വെബ് ഡെസ്‌ക്‌Updated: Saturday Jun 1, 2019

തിരുവനന്തപുരം> സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പിന്റെ പരിസ്ഥിതിമിത്രം അവാര്‍ഡിന് ദേശാഭിമാനി കൊച്ചി യൂണിറ്റ് ന്യൂസ് എഡിറ്റര്‍ ആര്‍ സാംബന്‍ അര്‍ഹനായി. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം മാതൃഭൂമി സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് പി കെ ജയചന്ദ്രനുമായി പങ്കിട്ടു. തിരുവന്തപുരം വനശ്രീ ഓഡിറ്റോറിയത്തില്‍ ജൂണ്‍ അഞ്ചിന് നടക്കുന്ന സംസ്ഥാനതല പരിസ്ഥിതി ദിനാഘോഷ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡ് സമ്മാനിക്കും.

വേമ്പനാട്ടുകായല്‍, കോട്ടയം ജില്ലയിലെ നദീ പുനര്‍ സംയോജന പദ്ധതി, വടവാതൂര്‍ മാലിന്യപ്ലാന്റ്, നെല്‍വയലുകള്‍ തുടങ്ങി വിവിധ പാരിസ്ഥിതിക പ്രശ്‌നങ്ങളെപ്പറ്റി 2017ല്‍ ദേശാഭിമാനി പ്രസിദ്ധീകരിച്ച പരമ്പരകളാണ് സാംബനെ അവാര്‍ഡിന് അര്‍ഹനാക്കിയത്.  
പ്രസ്‌കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ദേശീയ മാധ്യമ അവാര്‍ഡിന് രണ്ടുവട്ടം അര്‍ഹനായിട്ടുള്ള സാംബന് സരോജിനി നായിഡു പുരസ്‌കാരം, രാംനാഥ് ഗോയങ്ക അവാര്‍ഡ്, സ്‌റ്റേസ്മാന്‍ അവാര്‍ഡ് ഫോര്‍ റൂറല്‍ റിപ്പോര്‍ട്ടിങ്ങിന്റെ ഒന്നാംസ്ഥാനം, ജര്‍മന്‍ എംബസി അവാര്‍ഡ്, സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റിന്റെ അനില്‍ അഗര്‍വാള്‍ ഫെലോഷിപ്, സ്‌കാര്‍ഫ്--പിഐഐ അവാര്‍ഡ് തുടങ്ങി അമ്പതോളം പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ദേശാഭിമാനിയില്‍ 1993 മുതല്‍ പ്രവര്‍ത്തിക്കുന്ന സാംബന്‍ തൊടുപുഴ കോലാനി ഓവൂര്‍ കുടുംബാംഗമാണ്. ഭാര്യ സേതു. മക്കള്‍: സാന്ദ്ര, വൃന്ദ.

 


പ്രധാന വാർത്തകൾ
 Top