കൊല്ലം
തെരഞ്ഞെടുപ്പ് മേൽനോട്ടസമിതി നേതൃസ്ഥാനത്തെ മുഖ്യമന്ത്രി സ്ഥാനമെന്ന് വ്യാഖ്യാനിക്കുന്നത് ശരിയല്ലെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ. ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ രൂപീകരിച്ച സമിതി, തെരഞ്ഞെടുപ്പ് മാനേജ്മെന്റ് സംവിധാനം മാത്രമാണെന്നും ഭൂരിപക്ഷം കിട്ടിയാൽ എംഎൽഎമാർ കൂടിയിരുന്ന് മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും സമിതിയിൽ പ്രധാനപ്പെട്ട റോളാണുള്ളത്. അദ്ദേഹമാണ് ഐ ഗ്രൂപ്പിന്റെ നേതൃത്വം.
മാറിനിൽക്കുന്ന ഉമ്മൻചാണ്ടിയെ സജീവമാക്കാൻ ഹൈക്കമാൻഡും എ കെ ആന്റണിയുമെല്ലാം ചേർന്നെടുത്ത തീരുമാനമാണ് സമിതിയെന്നും അദ്ദേഹം ദേശാഭിമാനിയോട് പറഞ്ഞു. മത്സരിക്കാൻ താൽപ്പര്യമുണ്ടെന്നും എല്ലാ ജില്ലയിലും സ്ഥാനാർഥിപ്പട്ടികയിൽ ഐഎൻടിയുസിക്ക് അർഹമായ പരിഗണന വേണമെന്നും കെപിസിസി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആർ ചന്ദ്രശേഖരൻ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..