03 December Friday

പുന്നപ്ര വയലാർ 75–ാം വാർഷികം ; വാരാചരണത്തിന്‌ കൊടി ഉയർന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 20, 2021

പുന്നപ്ര വയലാർ സമരത്തിന്റെ 75–ാം വാർഷികത്തോടനുബന്ധിച്ച് ആലപ്പുഴ വലിയചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ വിപ്ലവഗായിക പി കെ മേദിനി പതാക ഉയർത്തുന്നു



ആലപ്പുഴ
നാടിന്റെ സ്വാതന്ത്ര്യത്തിനും ജീവിക്കാനുള്ള അവകാശത്തിനുമായി പൊരുതി മരിച്ച സമരസഖാക്കൾക്ക്‌ നാടിന്റെ ആദരം. പുന്നപ്ര വയലാർ സമരത്തിന്റെ 75-ാം വാർഷിക വാരാചരണത്തിന്‌ ഉജ്ജ്വല തുടക്കം. ഗ്രാമങ്ങളിലും നഗരങ്ങളിലും രക്തപതാക ഉയർത്തിയതോടെയാണ്‌ വാരാചരണ പരിപാടികൾക്ക്‌ തുടക്കമായത്‌. ഇനി ഒരാഴ്‌ച മഹത്തായ വിപ്ലവത്തിന്റെ ഓർമപ്പെടുത്തലുമായി വിവിധ പരിപാടികൾ. 27ന്‌ വയലാർ ദിനത്തോടെ സമാപനം.

പുന്നപ്ര സമരഭൂമിയിൽ വാരാചരണ കമ്മിറ്റി പ്രസിഡന്റ്‌ ഇ കെ ജയനും വലിയ ചുടുകാട്‌ രക്തസാക്ഷി മണ്ഡപത്തിൽ വിപ്ലവഗായിക പി കെ മേദിനിയും മാരാരിക്കുളത്ത്‌ സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസറും പതാക ഉയർത്തി.

സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന സി എച്ച്‌ കണാരന്റെ 49–-ാം ചരമവാർഷികാചരണവും ആചരിച്ചു. വ്യാഴം രാവിലെ 11ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ വയലാറിലും  വൈകിട്ട് അഞ്ചിന് എൻ കെ സഹദേവൻ മേനാശേരിയലും പതാക ഉയർത്തും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top