05 February Sunday

പുൽപ്പള്ളിയിൽ കടുവയെ കണ്ടതായി നാട്ടുകാർ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 25, 2023

കടുവയെ കണ്ടെന്ന്‌ നാട്ടുകാർ അറിയിച്ച പുൽപ്പള്ളി ചെറ്റപ്പാലം ഉദയക്കവലയിലെ റബ്ബർ തോട്ടത്തിൽ വനപാലകർ പരിശോധന നടത്തുന്നു

പുൽപ്പള്ളി > ചെറ്റപ്പാലം ഉദയക്കവലയിലെ റബ്ബർ തോട്ടത്തിൽ കടുവയെ കണ്ടതായി നാട്ടുകാർ.  ജോയി പുത്തൻപുരക്കലിന്റെ റബ്ബർ തോട്ടത്തിൽ ടാപ്പിങ്ങിനെത്തിയ തൊഴിലാളി ബേബിയാണ്‌ ചൊവ്വ പുലർച്ചെ നാലോടെ തോട്ടത്തിൽ കടുവയെ കണ്ടതായി അറിയിച്ചത്‌. നിലവിളിച്ചതോടെ കടുവ ഓടിമറഞ്ഞെന്നും ഇയാൾ പറഞ്ഞു. വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും കാൽപ്പാടുകൾ കണ്ടെത്താനായില്ല. പ്രദേശത്ത്‌ പട്രോളിങ് ശക്തമാക്കുമെന്ന്‌ വനം അധികൃതർ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top