27 September Sunday

പുരോഗമന കലാ സാഹിത്യ സംഘം; ഷാജി എൻ കരുൺ പ്രസിഡന്റ്‌, അശോകൻ ചരുവിൽ ജനറൽ സെക്രട്ടറി

വെബ് ഡെസ്‌ക്‌Updated: Thursday Jan 16, 2020

പൊന്നാനി > പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന പ്രസിഡന്റായി ഷാജി എൻ കരുണിനെയും ജനറൽ സെക്രട്ടറിയായി അശോകൻ ചരുവിലിനെയും സംസ്ഥാന സമ്മേളനം വീണ്ടും തെരഞ്ഞെടുത്തു. ദേശീയ അന്തർദേശീയ പുരസ്കാരങ്ങൾ ലഭിച്ച ചലച്ചിത്ര സം‌വിധായകനാണ് ഷാജി എൻ കരുൺ. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ അധ്യക്ഷനായിരുന്നു. പത്മശ്രീ നേടിയിട്ടുണ്ട്.  മലയാള ചെറുകഥാകൃത്താണ് അശോകൻ ചരുവിൽ. കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്.

കമൽ, വി എൻ മുരളി, ഇ പി രാജഗോപാലൻ, കരിവെള്ളൂർ മുരളി, ടി ഡി രാമകൃഷ്ണൻ, ഡോ. കെ കെ സുലേഖ, എം എം നാരായണൻ (വൈസ് പ്രസിഡന്റ്), കെ ഇ എൻ കുഞ്ഞഹമ്മദ്, പി എൻ സരസമ്മ, എ ഗോകുലേന്ദ്രൻ, സി രാവുണ്ണി (സെക്രട്ടറി),  ടി ആർ അജയൻ (ട്രഷറർ), എം കെ മനോഹരൻ (സംഘടനാ സെക്രട്ടറി), ജിനേഷ് കുമാർ എരമം, ബഷീർ ചുങ്കത്തറ, അഡ്വ. ഡി സുരേഷ് കുമാർ (മേഖലാ സെക്രട്ടറി) എന്നിവരാണ്‌ മറ്റ്‌ ഭാരവാഹികൾ. 19 അംഗ ഉപദേശക സമിതിയെയും 129 അംഗ സംസ്ഥാന കമ്മിറ്റിയെയും 193 അംഗ സംസ്ഥാന കൗൺസിലിനെയും സമ്മേളനം തെരഞ്ഞെടുത്തു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top