09 June Friday

പിഡബ്ല്യുഡി ഫീല്‍ഡ് പരിശോധനക്ക് അത്യാധുനിക സംവിധാനങ്ങള്‍ ഒരുക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ്

വെബ് ഡെസ്‌ക്‌Updated: Tuesday Jan 4, 2022

തിരുവനന്തപുരം > പൊതുമരാമത്ത് വകുപ്പില്‍ ഫീല്‍ഡ്‌തല പരിശോധനകള്‍ക്ക് അത്യാധുനിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് പൊതുമരാത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇതിനായി കെഎച്ച്ആര്‍ഐയെ കൂടുതല്‍ ശക്തിപ്പെടുത്തും. ഇതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

സെന്റര്‍ ഓഫ് എക്‌സലന്‍സിന്റെ പുതിയ പരിശോധനാ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ആനന്ദ് സിങ്‌ അധ്യക്ഷനായി. ചീഫ് എൻജിനിയര്‍ ഹൈജീന്‍ ആല്‍ബര്‍ട്ട് സംസാരിച്ചു.

കെഎച്ച്ആര്‍ഐയുടെ പരിശോധനാ യന്ത്ര സാമഗ്രികള്‍ ഫീല്‍ഡില്‍ എത്തിക്കുന്നതിനാണ് ഈ പുതിയ വാഹനം ഉപയോഗിക്കുക. കൂടുതല്‍ പഠനങ്ങളും ഘടനാപരമായ ഓഡിറ്റുകളും ആവശ്യമുള്ളിടത്ത് വേഗത്തില്‍ എത്താന്‍ ഈ വാഹനത്തിന്‌ കഴിയും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top